CrimeEditor's ChoiceKerala NewsLatest NewsNews

മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസ്, സത്യത്തിൽ ഇന്ത്യ തൊറ്റിരിക്കുകയാണ്,കോടതി വിധി മറച്ചുവെച്ചതെന്തിന്,

കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാനുള്ള അവകാശം ഇന്ത്യയ്ക്ക് നഷ്ടമായത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് മാത്രമാണ് അര്‍ഹത. നാവികരെ വിചാരണ ചെയ്യാനുള്ള അവകാശം ഇന്ത്യയ്ക്ക് ഇല്ല. കോടതി വിധി വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു വിധി വന്നതിനു ശേഷമുള്ള ഇന്ത്യയുടെ പ്രതികരണമെങ്കിലും, ഈ വിധി ഒരു മാസക്കാലമാണ് കേന്ദ്രം
ജനങ്ങളിൽ നിന്ന് മറച്ചു വെച്ചത്.
2012ലാണ് കേരളതീരത്തോട് ചേര്‍ന്ന് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നീടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സിയിലെ നാവികരായ മാസിമിലിയാനോ ലത്തോറെ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.സംഭവത്തില്‍ ഇറ്റാലിയന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സാധിച്ചില്ലെന്ന പ്രതിഷേധങ്ങള്‍ നിലനിൽക്കെയാണ്, അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധിയിൽ ഇന്ത്യക്ക് അർഹമായ നീതി ലഭിക്കാതെ കൂടി ആയിരിക്കുന്നത്.

നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച് ഐക്യരാഷ്ട്ര സഭയുടെ സമുദ്രനിയമങ്ങള്‍ ലംഘിക്കുകയായിരുന്നുവെന്നും അതിനാല്‍ ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട് എന്ന ട്രൈബ്യൂണലിന്റെ വിധി മാത്രമാണ് കേസില്‍ ഇന്ത്യയ്ക്ക് അനൂകൂലമായി ഉള്ളത്. അതേസമയം ഇന്ത്യന്‍ സമുദ്രതീരത്ത് നടന്ന പ്രശ്‌നത്തില്‍ വിചാരണ നടപടികള്‍ക്കുള്ള അവകാശം ഇന്ത്യയ്ക്ക് കിട്ടാതെപോയി. നാവികരെ കുറ്റവാളികളായി വിധിക്കില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിനെ അന്താരാഷ്ട്ര കോടതി അംഗീകരിക്കുകയായിരുന്നു.
വിചാരണ നടപടികള്‍ ഇന്ത്യയിലാകരുത് എന്ന് കാണിച്ച് ഇറ്റലിയായിരുന്നു കേസിനു അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. സംഭവം നടന്നത് ഇന്ത്യയുടെ അധികാര പരിധിയില്‍ ആണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. എന്നാല്‍ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ഇന്ത്യയുടെ വാദം നിരാകരിക്കുകയാണ് ചെയ്തത്. അതേസമയം നാവികരെ തടവിലിട്ടതിന് ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന് ഇറ്റലിയുടെ വാദം കോടതി അംഗീകരിച്ചില്ല.
നഷ്ട്ട പരിഹാരത്തിൽ മാത്രം ഒതുക്കിയ വിധി ഇന്ത്യക്ക് തിരിച്ചടിയാണെന്ന് സർക്കാർ വൃത്തങ്ങൾക്ക് തന്നെ അറിയാമായിരുന്നു. ട്രൈബുണലിന്റെ ഉത്തരവുണ്ടായത് ഒരു മാസക്കാലം മറച്ചു വെച്ചത് 2017 മാർച്ചിൽ സുപ്രീം കോടതി നൽകിയ നിർദേശത്തിന്റെ ലംഘനമാണ്. രാജ്യാന്തര ആർബിറ്റേഷൻ കോടതി പത്രകുറിപ്പു ഇറക്കുമെന്ന അവസ്ഥ എത്തിയപ്പോഴാണ് കോടതി വിധിയുടെ വിവരങ്ങൾ വിദേശ മന്ത്രാലയം ‌പുറത്ത് വിട്ടിരിക്കുന്നത്. ഗുരുതര വീഴ്ചയാണ് കേസിന്റെ കാര്യത്തിൽ ഒരു ജനാധിപത്യരാജ്യത്തിന് സംഭവിച്ചിരിക്കുന്നത്. സത്യത്തിൽ ഇന്ത്യ ഈ കേസിൽ തൊറ്റിരിക്കുകയാണ്. ഇന്ത്യയിലെ രണ്ടു മനുഷ്യ ജീവൻ സ്വന്തം തൊഴിൽ ചെയ്യുന്നതിനിടെ തോക്കിൻ കുഴലിൽ അവസാനിപ്പിച്ച ഒരു സ്വകാര്യ കപ്പലിലെ ജീവനക്കാർ ലോകത്ത് രക്ഷപ്പെട്ടിരിക്കുന്നു. ഇതെന്തു നീതിയാണ്. ഇതൊരിക്കലും അഗീകരിക്കാൻ പറ്റാത്തതാണ്. കുറ്റവാളികളെ
ഇന്ത്യൻ കോടതിയിൽ വിചാരണ ചെയ്യാൻ പോലും ഉള്ള അധികാരം നൽകാത്ത വിധിയെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എങ്ങനെ അഗീകരിക്കാനാവും. എങ്ങനെ ശരിയെന്നു പറയാനാവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button