CovidCrimeKerala NewsLatest News

ക്വാറന്റൈന്‍ സെല്ലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികള്‍ വെന്റിലേറ്റർ തകർത്ത് ചാടിപ്പോയി.

തിരുവനതപുരം ജില്ലയിലെ വര്‍ക്കലയിലെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സെല്ലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികള്‍ വെന്റിലേറ്റർ തകർത്ത് ചാടിപ്പോയി. ചിതറ സ്വദേശി മുഹമ്മദ് ഷാന്‍, നെയ്യാറ്റിന്‍കര സ്വദേശി അനീഷ് എന്നിവരാണ് രക്ഷപ്പെട്ടത്. പാര്‍പ്പിച്ചിരുന്ന മുറിയുടെ വെന്റിലേഷന്‍ തകര്‍ത്തശേഷം രക്ഷപെടുകയായിരുന്നു എന്നാണ് അധികൃതര്‍ പറഞ്ഞത്. ഇവര്‍ക്കുവേണ്ടി തെരച്ചില്‍ പൊലീസ് നടത്തിവരുകയാണ്. സംഭവം കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. നഗരസഭ രാത്രികാല പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിരിക്കെയാണ് സംഭവം നടന്നിരിക്കുന്നത്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button