

എല്‍.ഡി.എഫിന്റെ അടിത്തറ വികസിപ്പിക്കേണ്ടത് വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചുകൊണ്ടല്ലെന്ന് സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോൺഗ്രസ് എമ്മിന്റെ ജോസ് കെ മാണി വിഭാഗത്തെ എൽ ഡി എഫിലേക്ക് ചേർക്കാനുള്ള സി പി എം നീക്കത്തിൽ പ്രതികരിക്കുകയായിരുന്നു കാനം. വീരേന്ദ്ര കുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍ എല്‍.ഡി.എഫിലേക്ക് വന്നപ്പോള്‍ അവര്‍ക്ക് യു.ഡി.എഫില്‍ നിന്ന് ലഭിച്ച എല്ലാ സ്ഥാനങ്ങളും ഉപേക്ഷിച്ചാണ് വന്നത്. അതുപോലെ വന്നാല്‍ അപ്പോൾ ഈക്കാര്യം ആലോചിക്കാമെന്നും കാനം പറഞ്ഞു.
‘എല്‍.ഡി.എഫിന്റെ അടിത്തറ വികസിപ്പിക്കേണ്ടത് ജനാധിപത്യ ശക്തികളെ എല്‍.ഡി.എഫിലേക്ക് ആകര്‍ഷിച്ചു കൊണ്ടാണ്. അല്ലാതെ വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചുകൊണ്ടല്ല,’ എന്നാണ് കാനം പ്രതികരിച്ചത്.
കൃഷിക്കാരുടെയും സാധാരണ തൊഴിലാളികളുടെയും ഇടയിലേക്ക് എല്‍.ഡി.എഫിന് പോകാന്‍ കഴിയുക എന്നതാണ് എല്‍.ഡി.എഫ് നടപ്പാക്കേണ്ടെത്. നിലവില്‍ എല്‍.ഡി.എഫിന് ആവശ്യത്തിനുള്ള ജനപിന്തുണയുണ്ടെന്നും അതിനെ ദുര്‍ബലപ്പെടുത്തരുതെന്നും, കാനം പറഞ്ഞു.
‘എല്‍.ഡി.എഫിന് കേരളത്തില്‍ ആവശ്യത്തിന് ജനപിന്തുണയുണ്ട്. തുടര്‍ഭരണം ഉറപ്പാക്കി മുന്നോട്ട് പോവുകയാണ്. അതിനെ ദുര്‍ബലപ്പെടുത്താനുള്ള ഒരു രാഷ്ട്രീയ തീരുമാനവും എടുക്കാന്‍ പാടില്ല,’,ഇതൊക്കെ പറയുമ്പോഴും ജോസ് കെ. മാണി യു.ഡി.എഫ് വിട്ടിട്ടുണ്ടോ എന്നും അവരുടെ നിലപാട് പറഞ്ഞിട്ടുണ്ടോ എന്നും കാനം ചോദിക്കുന്നുണ്ട്.
Post Your Comments