രാജ്യത്ത് 24 മണിക്കൂറിൽ 613 മരണങ്ങളും, 24,850 കോവിഡ് രോഗികളും.
NewsNationalHealth

രാജ്യത്ത് 24 മണിക്കൂറിൽ 613 മരണങ്ങളും, 24,850 കോവിഡ് രോഗികളും.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 613 കോവിഡ് മരണങ്ങളും 24,850 പുതിയ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ആദ്യമായാണ് ഒറ്റ ദിവസത്തിനിടെ രാജ്യത്ത് ഇത്രയും കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതോടെ ഇന്ത്യയിലെ രോഗികളുടെ എണ്ണം 6,73,165 ആയി. ഇതുവരെ മരിച്ചവരുടെ എണ്ണം 19,268 എത്തി. നിലവിൽ 2,44,814 പേർ രാജ്യത്ത് ചികിത്സയിലാണ്. 4,09,083 പേർ രോഗമുക്തരായി. സ്ഥിതിഗതികൾ രൂക്ഷമായ മഹാരാഷ്ട്രയിലും, തമിഴ്‌നാട്ടിലും കോവിഡ് രോഗികളുടെ എണ്ണം മുകളിലേക്ക് കുതിക്കുകയാണ്.


മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. ആകെ 2,00,064 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 8671 പേർ രോഗം ബാധിച്ച് മരിച്ചു. തമിഴ്നാട്ടിൽ 1,07,001 കേസുകളാണ് ഉള്ളത്. ഇതുവരെ 1,450 പേർ മരിച്ചു. മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 97,200 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 3,004 പേർ തമിഴ്നാട്ടിൽ ഇതുവരെ മരിച്ചു.

Related Articles

Post Your Comments

Back to top button