

കണ്ണൂർ ജില്ലയിലെ കണ്ണവം തൊടീക്കളത്ത് സി പി എം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. വി.കെ രാഗേഷ് (35) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ 6.30 ഓടെയാണ് രാഗേഷ് കൊലചെയ്യപ്പെടുന്നത്. രാഷ്ട്രീയ സംഘര്‍ഷമല്ല, സുഹൃത്തുക്കള്‍ തമ്മിലുളള തര്‍ക്കമാണ് മരണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആടിനെ മോഷ്ടിച്ച തര്‍ക്കവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളാണ് രാഗേഷിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കണ്ണവം പോലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികളായ രണ്ടുപേര്‍ക്കായി പോലീസ് അന്വേഷണം നടത്തിവരുകയാണ്.
Post Your Comments