CovidHealthLatest NewsNationalNews

വാക‌്‌സിന്‍ 2021ന് മുന്‍പ് തയ്യാറാകില്ലെന്ന് പറഞ്ഞ പത്രക്കുറിപ്പ് വിവാദമായതോടെ പിന്‍വലിച്ചു.

FILE PHOTO: Small bottles labeled with a “Vaccine COVID-19” sticker and a medical syringe are seen in this illustration taken taken April 10, 2020. REUTERS/Dado Ruvic/Illustration/File Photo

കൊവിഡ് ചെറുക്കാനുള്ള ഇന്ത്യന്‍ വാക്‌സിന്‍ തയ്യാറാവാന്‍ ഒരു കൊല്ലമെടുക്കുമെന്ന് കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പ് ഇറക്കിയ പത്രക്കുറിപ്പു വിവാദമായതോടെ പിന്‍വലിച്ചു. ഇന്ത്യന്‍ വാക‌്‌സിന്‍ ഗവേഷണം സംബന്ധിച്ച്‌ ഡോ. ടി. വി. വെങ്കിടേശ്വരന്‍ നല്‍കിയ വിവരങ്ങള്‍ക്കൊപ്പമാണ് പൊതു ഉപയോഗത്തിനുള്ള വാക‌്‌സിന്‍ 2021ന് മുന്‍പ് തയ്യാറാകില്ലെന്ന് പറഞ്ഞത്. ലോകത്ത് നടക്കുന്ന 140 കൊവിഡ് വാക്‌സിന്‍ ഗവേഷണങ്ങളില്‍ കൊവാക്‌സിന്‍, സൈക്കോവ്-ഡി എന്നിവയടക്കം 11എണ്ണം മനുഷ്യരിലുള്ള പരീക്ഷണഘട്ടത്തിലാണെന്നും 2021ന് മുന്‍പ് പൊതുഉപയോഗത്തിന് ലഭ്യമാകാനിടയില്ലെന്നുമാണ് വെങ്കിടേശ്വരന്‍ വിശദീകരിച്ചത് എന്നാല്‍, ഉടനെ പത്രക്കുറിപ്പ് പിന്‍വലിച്ച്‌ 2021 പരാമര്‍ശിക്കുന്ന ഭാഗം നീക്കം ചെയ്‌ത ശേഷം വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു.
മനുഷ്യരില്‍ പരീക്ഷണം നടത്താനുള്ള അനുമതി ലഭിച്ച ഹൈദരാബാദിലെ ഭാരത് ബയോടെക്കിനോട് സ്വാതന്ത്ര്യ ദിനത്തിന് മുന്‍പ് വാക്‌സിന്‍ തയ്യാറാക്കണമെന്ന് ഐ.സി.എം.ആര്‍ നിര്‍ദ്ദേശിച്ചത് വിവാദമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് വാക്‌സിന്‍ തയ്യാറാകില്ലെന്ന വാദവുമായി ആരോഗ്യരംഗത്തെ വിദഗ്‌ദ്ധര്‍ രംഗത്തെത്തിയിരുന്നു. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാണ് ഉദ്ദേശിച്ചതെന്ന് പിന്നീട് ഐ.സി.എം.ആര്‍ വിശദീകരണം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button