CovidHealthKerala NewsLatest NewsLocal NewsNews

കോവിഡ്‌ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന്‌ കോവിഡ്‌ ബ്രിഗേഡ് കേരളത്തിൽ ഇനി നേതൃത്വം നൽകും.

കോവിഡ്‌ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന്‌ കോവിഡ്‌ ബ്രിഗേഡ് കേരളത്തിൽ ഇനി നേതൃത്വം നൽകും. ഡോക്ടർമാർമുതൽ വളന്റിയർമാർവരെ ഉൾപ്പെടുന്നതാണ് കോവിഡ് ബ്രിഗേഡ്.‌ ആരോഗ്യവകുപ്പിലെ ജീവനക്കാർക്കു പുറമെ, കരാർ അടിസ്ഥാനത്തിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ ഇതിനായി നിയോഗിക്കുമെന്നും, ഇവർക്ക്‌ ഇൻഷുറൻസുമുണ്ടാകുമെന്നും, വേതനം കാലാനുസൃതമായി നിശ്ചയിക്കുമെന്നും ആനുപാതിക വർധന ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആണ് വ്യാഴാഴ്ച അറിയിച്ചത്..

നിലവിലുള്ളവർക്ക്‌ പ്രതിഫലം വർധിപ്പിക്കും. ഗ്രേഡ് 4 വിഭാഗക്കാർക്ക്‌ 450 രൂപ പ്രതിദിന പ്രതിഫലം 1000 രൂപയാക്കും. കോവിഡ് ബ്രിഗേഡിലെ അംഗങ്ങൾക്ക് രോഗം ബാധിച്ചാൽ സൗജന്യ ചികിത്സ നൽകും. ശുചീകരണ തൊഴിലാളികൾക്ക് പഞ്ചായത്തുകൾ തന്നെ താമസസൗകര്യം നൽകും. പ്രഥമ ചികിത്സാകേന്ദ്രങ്ങളിൽ സ്രവം പരിശോധിക്കാൻ ഉപകരണം സ്ഥാപിക്കും. കോവിഡ് വളന്റിയറാകുന്ന വിദ്യാർഥികൾക്ക് ഭാവിയിൽ പ്രയോജനം ലഭിക്കുന്ന തരത്തിൽ സർട്ടിഫിക്കറ്റ് നൽകും. അടുത്ത ആഴ്ചകൾ അതീവ പ്രധാനമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഇപ്പോൾ കാട്ടുന്ന ജാഗ്രതയ്‌ക്കനുസരിച്ചാണ്‌ ഇനിയുള്ള സ്ഥിതിഗതി. നാം തന്നെയാണ് നമ്മുടെ ഭാവി നിശ്ചയിക്കുക. അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങുകയെന്നത് നിഷ്ഠയാക്കണം. കഴിയുന്നവരെല്ലാം സന്നദ്ധസേവനത്തിന്‌ മുന്നിട്ടിറങ്ങണം. മുഖ്യമന്ത്രി പറയുകയുണ്ടായി.

ചില മാധ്യമങ്ങളിൽ നിരീക്ഷകരെന്ന ലേബലിൽ വരുന്ന പലരും കോവിഡുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ട്. ഈ മേഖലയിൽ വൈദഗ്ധ്യമില്ലാത്ത പലരും അശാസ്ത്രീയവും അബദ്ധജഡിലവുമായ നിരീക്ഷണങ്ങൾ ചാനൽ ചർച്ചകളിലും മറ്റും ആധികാരികമായി പ്രസ്താവിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്‌. അതിശയോക്തി കലർത്തി പെരുപ്പിച്ച്‌ കാണിക്കുന്നതും പ്രശ്നത്തെ ന്യൂനീകരിക്കുന്നതും അപകടമാണ്. ഗ്രാഹ്യമില്ലാത്ത കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. അത്തരം വാദങ്ങൾക്ക് ഇടംനൽകുന്ന മാധ്യമങ്ങളും ശ്രദ്ധ പുലർത്തണം. വാദങ്ങളുടെ ശാസ്ത്രീയത പരിശോധിക്കാൻ പര്യാപ്തരായവരെക്കൂടി ഉൾക്കൊള്ളിച്ചാകണം ചർച്ച. പ്രതിരോധ പ്രവർത്തനങ്ങളെ പിന്നോട്ടടിപ്പിക്കുന്ന ഇടപെടലുകൾ സൃഷ്ടിക്കുന്ന ആഘാതം വലുതായിരിക്കും. അത്‌ താങ്ങാനാകുന്ന സാമൂഹ്യ സാഹചര്യമല്ല ഇതെന്ന് ‌എല്ലാവരും ഓർക്കണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button