രാജ്യത്ത് ആശങ്ക വർധിക്കുന്നു, മൂന്നാം ദിവസവും കൊവിഡ് കേസുകള്‍ 60,000 ന് മുകളിൽ.

രാജ്യത്ത് ആശങ്ക വർധിപ്പിച്ചു കൊണ്ട് തുടര്‍ച്ചയായി മൂന്നാം ദിവസവും കൊവിഡ് കേസുകള്‍ 60,000 കവിഞ്ഞു. വോള്‍ഡോമീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകമെമ്പാടും കൊവിഡ് രോഗികളുടെ എണ്ണം 19.8 കോടി കടന്നിരിക്കുകയാണ്. 729,591 പേരാണ് ഇതുവരെ മരിച്ചത്. 12,721,850 പേര്‍ ഇതുവരെ കൊവിഡ് മുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,399 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 861 പേരുടെ ജീവന്‍ കൂടി കോവിഡ് കവർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കൊവിഡ് കണക്കുകള്‍ ആണ് ഇക്കാര്യം പറയുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 21,53011 ആയി ഉയര്‍ന്നിരിക്കുകയാണ്. എന്നാൽ ഇതിൽ 6,28,747 പേര്‍ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. 14,80,885 പേര്‍ക്ക് രോഗം ഭേദമായി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ 12,822 കൊവിഡ് കേസുകളും 275 മരണങ്ങളും ആണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. ശനിയാഴ്ച 12,822 കൊവിഡ് കേസുകളും 275 മരണങ്ങളും റിപ്പോർട്ട് ചെയ്‌തതായിട്ടാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 503,084 ൽ എത്തി. ഇതില്‍ 1,47,048 പേരാണ് നിലവില്‍ ചികിത്സയിൽ കഴിയുന്നത്.
മുംബൈ നഗരത്തില്‍ കൊവിഡ് ആശങ്ക പറത്തിക്കൊണ്ട് സമ്പർക്കത്തിലൂടെ വർധിക്കുകയാണ്. മുംബൈയിൽ പുതിയതായി 1,304 കൊവിഡ് കേസുകളും 58 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 6,748 മരണങ്ങൾ ഉൾപ്പെടെ നഗരത്തിലെ ആകെ കേസുകളുടെ എണ്ണം 1,22,331 ആയി ഉയർന്നിരിക്കുകയാണ്.