CovidHealthKerala NewsLatest NewsLocal NewsNews
മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി ചെക്ക് പോസ്റ്റ് തുറന്നു.

കണ്ണൂർ ജില്ലയിലുള്ള കേരള – കർണാടക അതിർത്തിയിലെ മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി ഞായറാഴ്ച തുറന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ചെക്ക് പോസ്റ്റിൽ പ്രതികൂല കാലാവസ്ഥയിൽ രാത്രി കാല നിരോധനം തുടരും. സമയക്രമം പിന്നീട് അറിയിക്കും. റവന്യു വകുപ്പ് , പോലീസ് , മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് എന്നിവർ അടങ്ങിയ സംയോജിത ചെക്‌പോസ്റ് അതിർത്തിയിൽ പ്രവർത്തിക്കും. ചെക്ക് പോസ്റ്റ് വഴി കേരളത്തിലെ വരുന്നവരുടെ, കോവിഡ് I9 ജാഗ്രത പോർട്ടലിൽ ഉള്ള രജിസ്‌ട്രേഷൻ ചെക്‌പോസ്റ്റിൽ പരിശോധിക്കുന്നതാണ്. കേരളത്തിലേക്ക് വരുന്ന യാത്രക്കാർക്ക് രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് പ്രത്യേകം സ്ക്രീൻ ചെയ്യാൻ ഹെൽത്ത് വകുപ്പിനെയും ചുമതലപെടുത്തിയിട്ടുണ്ട്. കർണാടകത്തിൽ നിന്ന് വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ കേരളത്തിൽ നിർബന്ധമാക്കിയിരിക്കുകയാണ്.