CrimeKerala NewsLatest NewsLocal NewsNews
കൊടുവള്ളിയില്‍ കുഴല്‍പ്പണ വേട്ട, 18.66 ലക്ഷം പിടിച്ചു.

കൊടുവള്ളിയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. രണ്ടു പേരിൽ നിന്നായി 18.66 ലക്ഷത്തിന്‍റെ കുഴല്‍പ്പണമാണ് കൊടുവള്ളി പൊലീസ് പിടികൂടിയത്. കൊടുവള്ളി ഞെള്ളോറമ്മല്‍ സക്കരിയ്യ, കൊടുവള്ളി പുഴങ്കര മുഹമ്മദ് ബഷീര്‍ എന്നിവവരെ പോലീസ് അറസ്റ്റ് ചെയ്‌തു.
തിങ്കളാഴ്ച രാത്രിയിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മാര്‍ക്കറ്റ് റോഡില്‍ കൊടുവള്ളി എസ്.ഐ. എ സായൂജ്കുമാര്‍, സീനിയര്‍ സി.പി.ഒ.മാരായ സുനില്‍കുമാര്‍, അജിത്ത്, ദില്‍ഷാദ് എന്നിവര്‍ നടത്തിയ പരിശോധനക്കിടയിലാണ് കുഴല്‍പ്പണം പിടികൂടുന്നത്. കഴിഞ്ഞ ദിവസം പതിനൊന്നര ലക്ഷത്തിന്‍റെ കുഴൽപ്പണം പോലീസ് പിടികൂടിയിരുന്നു.