സ്വപ്നയുടെ മൊഴി ചോർന്നത് അന്വേഷിക്കുന്നു, സർക്കാരുമായി ബന്ധപ്പെടുന്ന പരാമർശങ്ങൾ ചോർന്നില്ല.

സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപെട്ടു സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയില്‍ കസ്റ്റംസിന് എഴുതി നല്‍കിയ മൊഴി ചോര്‍ന്ന സംഭവത്തില്‍ കസ്റ്റംസ് ഇന്റലിജിൻസ് അന്വേഷണം ആരംഭിച്ചു. മൊഴിയില്‍, ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്ബ്യാരെക്കുറിച്ചു പറയുന്ന ഭാഗങ്ങള്‍ മാത്രമാണ് ചോര്‍ന്നിരിക്കുന്നത്. മൊഴിയിൽ സംസ്ഥാന സർക്കാരുമായി ബന്ധപ്പെടുന്ന പരാമർശങ്ങൾ ഉണ്ടായിരുന്നിട്ടും, അനില്‍ നമ്ബ്യാരെക്കുറിച്ചു പറയുന്ന ഭാഗങ്ങള്‍ മാത്രം ചോർന്നതിനു പിന്നിൽ രാഷ്ട്രീയ താല്പര്യമാണെന്നാണ് വിലയിരുത്തുന്നത്.
സ്വപ്നയെ എന്‍ഐഎ അറസ്റ്റ് ചെയ്തശേഷം കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ നല്‍കിയ മൊഴിയാണ് ചോർന്നത്. കസ്റ്റംസ് ഉള്‍പ്പെടെയുള്ള അന്വേഷണ സംഘം അതൃപ്തി അറിയിച്ചിട്ടുണ്ട്. അനില്‍ നമ്ബ്യാരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിക്കുന്നതിന്റെ തലേ ദിവസം തന്നെ സ്വപ്നയുടെ മൊഴി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയായിരുന്നു. ഈ ഭാഗം മാത്രം തിരഞ്ഞെടുത്തു ചോര്‍ത്തിയതില്‍ ദുരൂഹതയുണ്ടെന്നാണു അന്വേഷണസംഘം വിലയിരുത്തുന്നത്.