CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNews
കത്തികാട്ടി ഭീക്ഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 26 കാരനെ19 കാരി തള്ളിയിട്ടു കുത്തിക്കൊന്നു.

ചെന്നൈ /കത്തികാട്ടി ഭീക്ഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 26 കാരനെ19 കാരി തള്ളിയിട്ടു കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ ഷോളവാരം പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. ഷോളവാരത്തെ ബന്ധുവീട്ടിൽ എത്തിയ തിരുവള്ളൂർ സ്വദേശിയായ പെൺകുട്ടിയെ വീടിനടുത്തുള്ള ശൗചാലയത്തിൽ പോകാനിറങ്ങുമ്പോൾ കില്ലി അജിത്ത് എന്ന് വിളിക്കുന്ന അജിത്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
പീഡന ശ്രമം ചെറുത്ത പെൺകുട്ടി അജിത്തിനെ തള്ളി നിലത്തിടുകയും കത്തി കൈക്കലാക്കി അജിത്തിന്റെ കഴുത്തിലും മുഖത്തും കുത്തുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ചുതന്നെ അജിത്ത് കൊല്ലപെടുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി പരിഗണിച്ചുള്ള വിവരം മാത്രമാണിതെന്നും അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഷോളവാരം പോലീസ് സ്റ്റേഷൻ എസ്ഐ നാഗലിംഗം പറഞ്ഞിട്ടുണ്ട്.