ഡോളർ കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി കെ അയ്യപ്പൻ കസ്റ്റംസിന് മുന്നിൽ ഹാജരാവില്ല.
NewsKeralaNationalLocal News

ഡോളർ കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി കെ അയ്യപ്പൻ കസ്റ്റംസിന് മുന്നിൽ ഹാജരാവില്ല.

കൊച്ചി / ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി കെ അയ്യപ്പൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാവില്ല. താൻ ഹാജരാകാൻ നിർദേശിച്ച് കസ്റ്റംസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും ഫോണിൽ വിളിക്കുക മാത്രമാണ് ചെയ്‌തതെന്നുമാണ് അയ്യപ്പന്റെ മറുപടി. ഒരു ദേശീയ അന്വേഷണ ഏജൻസി ഫോണിൽ ബന്ധപെട്ടു കസ്റ്റംസ് ഓഫിസിൽ ഹാജരാകാൻ നിർദേശിച്ചതിനെ സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി കെ അയ്യപ്പൻ മുഖ വിലക്കെടുക്കുന്നില്ല. ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് കിട്ടിയാൽ ഹാജരാവുന്ന കാര്യം പരിഗണിക്കാമെന്നാണ് കെ അയ്യപ്പൻ പറഞ്ഞിട്ടുള്ളത്.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്‌പീക്കർ ആവശ്യപ്പെട്ടുവെന്ന് കസ്റ്റംസിന് മൊഴി നൽകിയിരുന്നതാന്. ഇതിന് പിന്നാലെയാണ് അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറിയോട് ഹാജരാകാൻ കസ്റ്റംസ് നിർ‌ദേശിക്കുന്നത്. സ്വപ്‌നയും സരിത്തും മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നൽകിയ മൊഴിയിൽ സ്‌പീക്കർക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് നിലവിൽ ഉളളത്. അടുത്ത ആഴ്ച നോട്ടീസ് നൽകി സ്‌പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയാണ് പ്രൈവറ്റ്‌ സെക്രട്ടറിയോട് ഹാജരാകാൻ കസ്റ്റംസ് നിർ‌ദേശിക്കുന്നത്.ഇതിനിടെ, അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ എം എസ് ഹരികൃഷ്‌ണൻ കസ്റ്റംസിന് മുന്നിൽ ഹാജരായി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഹരികൃഷ്‌ണന്റെ മൊഴി കസ്റ്റംസ് എടുക്കുന്നുണ്ട്. സ്‌പീക്കർ അടക്കമുളളവരുടെ വിദേശയാത്രകളിൽ വ്യക്തത വരുത്താൻ കൂടിയാണ് ഹരികൃഷ്ണൻ ചോദ്യം ചെയ്യുന്നത്‌. നയതന്ത്ര ബാഗേജ് വിഷയത്തിലും ഹരികൃഷ്‌ണന്റെ മൊഴിയെടുക്കുന്നുണ്ട്.

Related Articles

Post Your Comments

Back to top button