DeathEditor's ChoiceKerala NewsLatest NewsLocal NewsNews
ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു.

പെരുമ്പാവൂർ / എംസി റോഡിൽ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. എറണാകുളം ഇടപ്പള്ളി സ്വദേശി കെ.എ. അശോക് കുമാർ (20) ആണ് മരിമരണപ്പെട്ടത്. കൂടെ സഞ്ചരിച്ചിരുന്ന പോഞ്ഞേക്കര കോരത്തറ ദീപക് (18)നെ പരുക്കുകളോടെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താന്നിപ്പുഴ പള്ളിപ്പടിക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെ 4.30-നാണ് അപകടം. മീൻ ഇറക്കി മടങ്ങി വരുകയായിരുന്ന ലോറിയാണ് ബൈക്കിലിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അശോക് കുമാർ മരണപെടുകയായിരുന്നു.