യു.എ.ഇയിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യ അനുമതിതേടി.
GulfKerala

യു.എ.ഇയിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യ അനുമതിതേടി.


വന്ദേഭാരത് വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി യു.എ.ഇയിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യ അനുമതിതേടി. താമസവിസയുള്ളവര്‍ക്ക് ദുബായിലേക്ക് മടങ്ങിവരാന്‍ യു.എ.ഇ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണിത്. അനുമതി കിട്ടുകയാണെങ്കില്‍ കേരളത്തില്‍ നിന്നടക്കം ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരികെ യു.എ.ഇയിലെത്തി ജോലിയില്‍ പ്രവേശിക്കാവുന്നതാണ്.

ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഇ-മെയില്‍ അയച്ചിരുന്നു. തിരിച്ചുപോകുന്ന യാത്രക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ അവര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പി.സി.ആര്‍ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചതായും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നതാണ്.
ജൂലായ് 10 മുതല്‍ ടൂറിസ്റ്റുകള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും വിമാന മാര്‍ഗം എത്താനും ദുബായ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ദുബായ് ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്ന ധാരാളം പേര്‍ തിരിച്ച്‌ ജോലിയില്‍ പ്രവേശിക്കാനായി കാത്തിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നാണ് പ്രധാനമന്ത്രിക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നത്.

Related Articles

Post Your Comments

Back to top button