

.
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷത്തിലേക്ക് കുതിക്കുകയാണ്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 25,96,403 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിരിക്കുന്നത്.അമേരിക്കയിൽ ഇതുവരെ 1.28 ലക്ഷം പേര് രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞു. 10,79,892പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്. ഇവിടെ കോവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്ക്കുന്ന 10 സംസ്ഥാനങ്ങളിലെ കണക്കുകള്‍ താഴെ പറയും വിധമാണ്.
രോഗബാധിതര്‍: ന്യൂയോര്‍ക്ക്- 4,16,018, കാലിഫോര്‍ണിയ- 2.10,845, ന്യൂജഴ്സി- 1,76,045, ടെക്സസ്- 1,48,845, ഇല്ലിനോയിസ്- 1,42,130 , ഫ്ളോറിഡ- 1,32,545, മസാച്യുസെറ്റ്സ്- 1,08,443, പെന്‍സില്‍വാനിയ- 89,488, ജോര്‍ജിയ- 74,985, അരിസോണ- 70,051. അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍; ന്യൂയോര്‍ക്ക്- 31,452, കാലിഫോര്‍ണിയ- 5,904, ന്യൂജഴ്സി- 15,091, ടെക്സസ്- 2,406, ഇല്ലിനോയിസ്- 7,074, ഫ്ളോറിഡ- 3,392, മസാച്യുസെറ്റ്സ്- 8,041, പെന്‍സില്‍വാനിയ- 6,660, ജോര്‍ജിയ- 2,776, അരിസോണ- 1,579.
Post Your Comments