

പീഡനം പുറത്തറിയുമെന്ന ഭയത്തെ തുടർന്നാണ് മുണ്ടക്കയത്ത് രണ്ടു വിദ്യാർഥിനികൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് കേസ് അന്വേഷിക്കുന്ന പൊലീസ്. ഇവരിൽ ഒരു കുട്ടിയെ പീഡിപ്പിച്ച കേസിൽ നാല് പേരിൽ മൂന്നു യുവാക്കൾ അറസ്റ്റിലായി. ഒരാൾ ഒളിവിലാണ്.
കോരുത്തോട് കണ്ണങ്കേരിൽ മഹേഷ് (20), എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ചീരൻപടവിൽ രാഹുൽരാജ് (20), കോരുത്തോട് ഏന്തംപടിക്കൽ അനന്ദു (20) എന്നിവരെയാണ് അറസ്റ്റിലായത്. പെൺകുട്ടികൾ ആത്മഹത്യാശ്രമം നടത്തിയ ദിവസം ഒളിവിൽപോയ കോരുത്തോട് സ്വദേശി അജിത്തിനെ (20) പൊലീസ് തിരഞ്ഞുവരുകയാണ്. രണ്ടു പെൺകുട്ടികളും പത്താം ക്ലാസ് പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുന്നവരാണ്. ഇവരിൽ ഒരാളെ നാലു വർഷത്തിനിടെ നാലു പ്രതികളും പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. പെൺകുട്ടികൾ കഴിഞ്ഞ തിങ്കളാഴ്ചയാണു മണിമലയാറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. വെള്ളനാടി വള്ളക്കടവ് പാലത്തിന്റെ കൈവരിയിൽ കയറിയ ഇരുവരും കൈകൾ ഷാൾ കൊണ്ടു പരസ്പരം കെട്ടിയ മണിമലയാറ്റിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ ആണ് ഇരുവരെ രക്ഷപ്പെടുത്തുന്നത്. വനിതാ പൊലീസ് നടത്തിയ കൗൺസലിങ്ങിൽ, പെൺകുട്ടികളിൽ ഒരാൾ പീഡിപ്പിക്കപ്പെട്ട കാര്യം പറയുകയായിരുന്നു. രണ്ടാമത്തെ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണു വൈദ്യപരിശോധനാഫലം ലഭിച്ചത്.
ഒരു പെൺകുട്ടിയുടെ നാലാം വയസിൽ അമ്മ മറ്റൊരു വിവാഹം കഴിച്ചു. രണ്ടാനമ്മയുടെ വീട്ടിൽ കഴിയുമ്പോൾ 12–ാം വയസ്സിലാണ് ആദ്യം ശാരീരികമായി ആ കുട്ടി ഉപദ്രവിക്കപ്പെടുന്നത്. പിന്നീടു മറ്റു മൂന്നു പേരും പ്രണയം നടിച്ചു കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തറിഞ്ഞതിനാലാണു കൂട്ടുകാരിയെയും കൂട്ടി ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് കുട്ടി പോലീസിൽ മൊഴിനൽകിയത്.
ജീവനൊടുക്കുമെന്ന വിവരം പ്രതികളുടെ മൊബൈൽ ഫോണുകളിലേക്കു പെൺകുട്ടി സന്ദേശമായി അയച്ചിരുന്നതായി കേസന്വേഷണം നടത്തുന്ന ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ, ഇൻസ്പെക്ടർ ഷിബു കുമാർ എന്നിവർ പറയുന്നുണ്ട്. പാഞ്ചാലിമേട്, പെൺകുട്ടിയുടെ വീട്, പ്രതികളുടെ വീടുകൾ എന്നിവിടങ്ങളിൽ കുട്ടി ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments