DeathEditor's ChoiceKerala NewsLatest NewsNationalNews

മും​ബൈ കെട്ടിട ​ദുരന്തം, മരണം 41 ആയി, തെരച്ചിൽ തുടരുന്നു

മും​ബൈ: ഭീ​വ​ണ്ടി​യി​ൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 41 ആയി ഉയർന്നു. പ്രായപൂർത്തിയാകാത്ത 15 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ബുധനാഴ്ച 13 പേരുടെ മൃതദേഹങ്ങളാണ് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന നടത്തിയ തെരച്ചിലിൽ കണ്ടെടുത്തത്.

തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ 25 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതര പരിക്കേറ്റവർ കാൽവ ജെ.ജെ. ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയത്തിൻറെ അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നാലാം ദിവസവും പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്നാണ്​ 40 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൂ​ന്നു​നി​ല കെ​ട്ടി​ടം നിലംപൊത്തിയത്. ഭീ​വ​ണ്ടി, ന​ർ​പോ​ളി പ​ട്ടേ​ൽ കോമ്പൗണ്ടിലെ ഗി​ലാ​നി ബി​ൽ​ഡി​ങ് ആണ് ത​ക​ർ​ന്നു വീണ​ത്. താ​മ​സ​ക്കാ​ർ ഉ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​യിരുന്നു​ ദു​ര​ന്തം. കെ​ട്ടി​ട​ത്തി​ൽ 25 കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്നു.

കെ​ട്ടി​ടം ത​ക​ർ​ന്ന സംഭവത്തിൽ ഉടമക്കെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. കൃത്യവിലോപത്തിന് രണ്ട് ഉദ്യോഗസ്ഥരെ താനെ മുൻസിപ്പൽ കോർപറേഷൻ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button