CovidHealthKerala NewsLatest NewsNews

മുഖ്യമന്ത്രിയെ തള്ളി ആരോഗ്യവകുപ്പ്, ആന്റിജന്‍ ടെസ്റ്റുകള്‍ തുടരും

കോവിഡ്-19 പരിശോധനയെ സംബന്ധിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ തള്ളി ആരോഗ്യ വകുപ്പ്. ആന്റിജന്‍ പരിശോധന തന്നെയാണ് ഫലപ്രദമെന്നും പിസിആര്‍ പരിശോധന അധികഭാരമാണെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. കൊറോണ അവലോകന റിപ്പോര്‍ട്ടിലാണ് ആരോഗ്യ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണയില്‍ നിന്ന് മുക്തി നേടിയാലും 42 ദിവസം വരെ ഫലം പോസിറ്റീവായി തന്നെ കാണിക്കും. ആന്റിജന്‍ പരിശോധന നടത്തുന്നത് ശാസ്ത്രീയമാണെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിദിന പരിശോധന ഒരു ലക്ഷം ആക്കി ഉയര്‍ത്തുമെന്നും 70 ശതമാനം ആര്‍ടിപിസിആര്‍ പരിശോധന നടത്താനും മുഖ്യമന്ത്രി അടുത്തിടെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഒരു ദിവസം സംസ്ഥാനത്ത് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനകളുടെ ഏറ്റവും ഉയര്‍ന്ന കണക്ക് 23,000 മാത്രമാണ്. പരിശോധന നിരക്ക് കുറവാണെന്നിരിക്കെ ആന്റിജന്‍ പരിശോധനയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം എന്നാണ് വ്യക്തമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button