DeathGamesSportsWorld

ലോക ചാമ്പ്യൻ മുഹമ്മദാലിയെ പരാജയപ്പെടുത്തിയ ഒളിമ്പിക് ബോക്‌സിങ് മെഡൽ ജേതാവ് ലിയോൺ സ്പിങ്ക്‌സ് അന്തരിച്ചു

ലാസ് വേഗാസ്: ഒളിമ്പിക് ബോക്‌സിങ് മെഡൽ ജേതാവ് ലിയോൺ സ്പിങ്ക്‌സ് (67) അന്തരിച്ചു. ഫെബ്രുവരി 5-ന് വൈകീട്ട് ലാസ് വേഗാസിൽ വെച്ചായിരുന്നു ലിയോൺ അന്തരിച്ചതെന്ന് പബ്ലിക്ക് റിലേഷൻസ് ഫേമിന്റെ പത്രക്കുറിപ്പിൽ പറയുന്നു.

ലോക ബോക്‌സിങ് ചാമ്പ്യനായ മുഹമ്മദ് അലിയെ പരാജയപ്പെടുത്തി ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പ് നേടിയത് ബോക്‌സിങ് ലോകത്തെ ഞെട്ടിച്ചിരുന്നു. പ്രോസ്‌റ്റേറ്റ് കാൻസർ രോഗത്തിന്റെ പിടിയിലമർന്നിരുന്ന ലിയോണിന്റെ അന്ത്യം ഭാര്യയുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു.

1978 ൽ 15-ാം റൗണ്ടിലായിരുന്നു എല്ലാവരെയും ഞെട്ടിപ്പിച്ചു മുഹമ്മദ് അലിയെ ലിയോൺ കീഴടക്കിയത്. 1981-ൽ വീണ്ടും അലിയുമായി ഏറ്റുമുട്ടിയ ലിയോൺ മൂന്നാം റൗണ്ടിൽ പരാജയം സമ്മതിച്ചു പിൻവാങ്ങി.

ലിയോണിന് ഗുസ്തി മത്സരത്തിൽ തലക്കേറ്റ പ്രഹരം മൂലം തലച്ചോറിന് തകരാർ സംഭവിച്ചിരുന്നു. 1953 ജൂലായ് 11-ന് സെന്റ് ലൂയിസിലായിരുന്നു ജനനം. ലിയോണിന്റെ സഹോദരൻ മൈക്കിളും ഗുസ്തിക്കാരനാണ്. 1976 ഒളിമ്പിക്‌സിൽ ലിയോൺ ലൈറ്റ് ഹെവിവെയ്റ്റ് ഹോൾഡ് മെഡൽ നേടിയപ്പോൾ സഹോദരൻ മിഡിൽ വെയ്റ്റിൽ ഗോൾഡ് മെഡൽ നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button