ചൈന കടലിൽ, അണ്വായുധ പടക്കപ്പലുകളും, യുദ്ധവിമാനങ്ങളുമായി യു എസ്സിന്റെ പടയൊരുക്കം.
NewsNationalWorldTech

ചൈന കടലിൽ, അണ്വായുധ പടക്കപ്പലുകളും, യുദ്ധവിമാനങ്ങളുമായി യു എസ്സിന്റെ പടയൊരുക്കം.

ആണ് ആയുധങ്ങളും നിരത്തിയ പടക്കപ്പലുകളുമായി യു എസ് ദക്ഷിണ ചൈന കടലിൽ സൈനിക പരിശീലനത്തിനെത്തി.
തങ്ങളുടെ സ്വന്തമെന്നു ചൈന വീമ്പിളക്കുന്ന ദക്ഷിണ ചൈന കടലിൽ അണ്വായുധ പടക്കപ്പലുകളുമായി യുഎസിന്റെ നീക്കം ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. ഇന്ത്യ ഉൾപ്പടെയുള്ള അയൽരാജ്യങ്ങളുമായി ചൈന പോരിനൊരുങ്ങുന്ന സാഹചര്യത്തിൽ യു എസ്സിന്റെ ഈ നീക്കം ചൈനയുടെ സൈനിക അഭ്യാസമുൾപ്പടെയുള്ള നടപടികളിൽ, യു എസ്സിന്റെ തെക്കുകിഴക്കനേഷ്യൻ സുഹൃത്തുക്കൾക്കുള്ള എതിർപ്പിനെ അംഗീകരിച്ചു കൊണ്ടാണെന്നാണ് യുഎസ് പ്രതികരിച്ചിട്ടുള്ളത്.
‘തർക്കപ്രദേശമായ ദക്ഷിണ ചൈന കടലിൽ സൈനിക പരിശീലനം നടത്താനുള്ള പീപ്പിൾ ലിബറേഷൻ ആർമിയുടെ (പിഎൽഎ) തീരുമാനത്തോടു ഞങ്ങളുടെ തെക്കുകിഴക്കനേഷ്യൻ സുഹൃത്തുക്കൾക്കുള്ള എതിർപ്പിനെ യുഎസ് അംഗീകരിക്കുന്നു. അതീവ പ്രകോപനം സൃഷ്ടിക്കുന്നതാണു ചൈനയുടെ നടപടി. ബെയ്ജിങ്ങിന്റെ നിയമവിരുദ്ധമായ അവകാശവാദങ്ങളെ ഞങ്ങൾ എതിർക്കുന്നു.’ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയുടെ പ്രതികരണത്തിന് പിറകെയാണ് ദക്ഷിണ ചൈന കടലിൽ അണ്വായുധങ്ങളുമായി യു എസ് വിമാനവാഹിനി കപ്പലുകളുടെ രംഗപ്രവേശം ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

രാജ്യാന്തരവേദികളിൽ വാക്ക്പോരുനടത്തിയും, ആയുധപരീക്ഷണം നടത്തിയും മറ്റും സ്വന്തമെന്നു സ്ഥാപിച്ചെടുക്കാൻ ചൈനയുടെ തന്ത്ര പ്രധാന നീക്കങ്ങൾക്കിടയിലാണ് രണ്ടു വിമാനവാഹിനി കപ്പലും അനേകം യുദ്ധക്കപ്പലുകളും വരുംദിവസങ്ങളിൽ ദക്ഷിണ ചൈനാ ക‍ടലിൽ എത്തുമെന്നും സൈനികാഭ്യാസം നടത്തുമെന്നും യുഎസ് നാവിക സേന അറിയിച്ചിരിക്കുന്നത്. ദക്ഷിണ ചൈനാ കടൽ ആരുടേതാണെന്ന തർക്കം മുറുകുകയും, ചൈന നാവികാഭ്യാസം നടത്തുകയും ചെയ്യുന്ന അതേ സമയത്തു തന്നെ യുഎസിന്റെ ഈ പടനീക്കം പസിഫിക് മേഖലയിൽ യൂദാ സമാനമായ അന്തരീക്ഷം സൃശ്ത്തിച്ചിരിക്കുകയാണ്.

പസിഫിക് സമുദ്രത്തിൽ സാന്നിധ്യമായിരുന്ന യു‌എസ്‌എസ് നിമിറ്റ്സ്, യു‌എസ്‌എസ് റൊണാൾഡ് റീഗൻ എന്നീ വിമാനവാഹിനി കപ്പലുകളാണു ദക്ഷിണ ചൈന കടലിൽ അണിനിരക്കുന്നത്. ഫിലിപ്പീൻസ് കടലിലും ഇവ കർമനിരതമാണ്. ‘മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നു സഖ്യകക്ഷികൾക്കും പങ്കാളികൾക്കും സ്പഷ്ടമായി ബോധ്യപ്പെടുത്തുകയാണ് ഈ സൈനിക പ്രകടനം കൊണ്ടുദ്ദേശിക്കുന്നത്.’ അമേരിക്കയുടെ റിയർ അഡ്മിറൽ ജോർജ് എം.വിക്കോഫ് പറഞ്ഞിരിക്കുന്നു. ചൈനയുടെ നാവികാഭ്യാസത്തിനുള്ള മറുപടിയല്ല ഇതെന്ന് റിയർ അഡ്മിറൽ ജോർജ് എം.വിക്കോഫ് പറയുന്നുണ്ടെങ്കിലും, അതുതന്നെയാണ് സത്യമെന്നു ലോക രാജ്യങ്ങൾ തിരിച്ചറിയപ്പെടുകയാണ്.

അഞ്ചു ദിവസം നീളുന്ന ശക്തിപ്രകടനത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ബുധനാഴ്ചയാണു കടലിൽ ചൈനയുടെ സൈനികാഭ്യാസം തുടങ്ങിയത്. നാവികസേന കപ്പലുകളും കോസ്റ്റ്ഗാർഡുമാണ് ഇതിൽ പങ്കെടുക്കുന്നത്. ‘ഇവിടെയുള്ള ദ്വീപുകൾ നോട്ടമിട്ടവരെയും കൈവശം വച്ചവരെയും സ്വന്തം ശക്തി എത്ര മാത്രമുണ്ടെന്നു തെളിയിക്കുകയാണ് ഇതുകൊണ്ട് ചൈന ഉദ്ദേശിക്കുന്നത്. ഇവിടേക്കു സർവശക്തരായി വരാനാവുമെന്ന മുന്നറിയിപ്പ് ദ്വീപുകളുടെ അധികാരം കയ്യാളുന്ന തെക്കുകിഴക്കനേഷ്യയില മറ്റു രാജ്യങ്ങൾക്കു നൽകുകയും ലക്ഷ്യമിടുന്നു’– നാവിക വിദഗ്ധനും വാഷിങ്ടൻ കേന്ദ്രമായ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെല്ലോയുമായ ബ്രയൻ ക്ലർക് പറഞ്ഞിട്ടുണ്ട്.

‘ഇന്തോ–പസിഫിക് മേഖലയിൽ അഭിവൃദ്ധിയും സുരക്ഷയും സ്ഥിരതയും കൊണ്ടുവരികയാണു പടക്കപ്പലുകളുടെ സാന്നിധ്യം കൊണ്ട് യുഎസ് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയപരമോ ലോകത്തിലെ ഇപ്പോഴത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ടതോ ആയ പ്രതികരണമല്ല ഇത്. യു എസ് സേനയ്ക്ക് അത്യാധുനിക പരിശീലന അവസരങ്ങൾ ഒരുക്കുക, യുദ്ധമുന്നണിയിലെ പോരാളികൾക്ക് ഏതവസ്ഥയിലും പൊരുതാനുള്ള വഴക്കം സൃഷ്ടിക്കുക, മേഖലയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക തുടങ്ങിയ കാര്യങ്ങളാണു ഉന്നം വയ്ക്കുന്നത്’– യുഎസ് നാവികസേനയുടെ സെവൻത് ഫ്ലീറ്റ് വക്താവ് ലഫ്. ജോ ജെയ്‌ലി പറഞ്ഞിരിക്കുന്നു. നാവികസേനയുടെ പ്രകടനം ഏറെക്കാലം മുമ്പേ തീരുമാനിച്ചതാണെന്നും ഇതേസമയത്തുതന്നെയാണു ചൈന പാരാസെൽ ദ്വീപിൽ സൈനികാഭ്യാസം നടത്താൻ ഒരുങ്ങിയതെന്നുമാണു യു എസ്ചൈ പറയുന്നത്. ചൈന കടലിൽ നടത്തുന്ന സൈനിക പ്രകടനത്തോട് യുഎസ് ശക്തമായ രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്. ‘തർക്കപ്രദേശമായ ദക്ഷിണ ചൈന കടലിൽ സൈനിക പരിശീലനം നടത്താനുള്ള പീപ്പിൾ ലിബറേഷൻ ആർമിയുടെ (പിഎൽഎ) തീരുമാനത്തോടു ഞങ്ങളുടെ തെക്കുകിഴക്കനേഷ്യൻ സുഹൃത്തുക്കൾക്കുള്ള എതിർപ്പിനെ യുഎസ് അംഗീകരിക്കുന്നു. അതീവ പ്രകോപനം സൃഷ്ടിക്കുന്നതാണു ചൈനയുടെ നടപടി. ബെയ്ജിങ്ങിന്റെ നിയമവിരുദ്ധമായ അവകാശവാദങ്ങളെ ഞങ്ങൾ എതിർക്കുന്നു.’– സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞത് ഇങ്ങനെയാണ്.

Related Articles

Post Your Comments

Back to top button