കോഴിക്കോട് സെക്യൂരിറ്റിക്കാരന്‍ ജോലി നോക്കിയ ഫ്‌ളാറ്റിലെ അഞ്ച് പേര്‍ക്ക് കൊവിഡ്.
Kerala

കോഴിക്കോട് സെക്യൂരിറ്റിക്കാരന്‍ ജോലി നോക്കിയ ഫ്‌ളാറ്റിലെ അഞ്ച് പേര്‍ക്ക് കൊവിഡ്.

കോഴിക്കോട് രോഗം സ്ഥിരീകരിച്ച സെക്യൂരിറ്റിക്കാരന്‍ ജോലി ചെയ്തിരുന്ന ഫ്‌ളാറ്റിലെ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ അഞ്ച് പേര്‍ക്ക് ആണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ജോലി ചെയ്യുന്ന നഗരത്തിലെ ഫ്‌ളാറ്റിലെ താമസക്കാരാണിവര്‍. രണ്ട് സ്ത്രീകള്‍ക്കും 3 കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ 2 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇവര്‍ ഒരുതവണ തൃശ്ശൂരില്‍ പോയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അതിന് മുന്‍പ് തന്നെ സെക്യൂരിറ്റി ജീവനക്കാരന് രോഗം സ്ഥിരീകരിച്ചിരുന്നു എന്നാണു ആരോഗ്യ വകുപ്പ് പറയുന്നത്.

Related Articles

Post Your Comments

Back to top button