കണ്ടെയ്ൻമെൻറ് മേഖലകളിലെ ഉപഭോക്കാക്കൾക്ക് വാട്ടർ അതോറിറ്റി മീറ്റർ റീഡിങ് എടുത്ത് വാട്സാപ് ചെയ്യാം.
Local News

കണ്ടെയ്ൻമെൻറ് മേഖലകളിലെ ഉപഭോക്കാക്കൾക്ക് വാട്ടർ അതോറിറ്റി മീറ്റർ റീഡിങ് എടുത്ത് വാട്സാപ് ചെയ്യാം.

തിരുവനന്തപുരം നഗരത്തിലെ ആറ്റുകാൽ, കുര്യാത്തി, കളിപ്പാൻകുളം, മണക്കാട്, തൃക്കണ്ണാപുരം ടാഗോർ റോഡ്, മുട്ടത്തറ പുത്തൻ പാലം എന്നീ കണ്ടെയ്ൻമെന്റ് മേഖലകളിൽ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാലും പാളയം, നന്ദാവനം പ്രദേശങ്ങളിൽ ചില നിയന്ത്രണങ്ങൾ നില നിൽക്കുന്നതിനാലും ഈ പ്രദേശങ്ങളിലെ മീറ്റർ റീഡിങ് താൽക്കാലികമായി നിർത്തി വയ്ക്കുന്നതായി വാട്ടർ അതോറിറ്റി അറിയിച്ചു.

കണ്ടെയ്ൻമെന്റ് മേഖലയിൽപ്പെടുന്ന ഉപഭോക്താക്കൾ തങ്ങളുടെ മീറ്റർ റീഡിങ് എടുക്കപ്പെടേണ്ട തീയതി വച്ച്, മീറ്ററിന് അഭിമുഖമായി നിന്ന് റീഡിങ് വ്യക്തമായി കാണക്കത്തക്ക രീതിയിൽ കൺസ്യൂമർ നമ്പർ സഹിതം ഫോട്ടോ എടുത്ത് ബന്ധപ്പെട്ട റവന്യൂ അസിസ്റ്റന്റ് എഞ്ചിനീയറുടെ താഴെ പറയുന്ന മൊബൈൽ നമ്പറിൽ വാട്സാപ്പ് അയയ്ക്കാവുന്നതാണ്.
പാളയം 8289940550
പാറ്റൂർ 8547638178
കവടിയാർ 8547605751
പേരൂർക്കട 8547638339
പോങ്ങുംമൂട് 8547605754
തിരുമല 8547638190
കരമന 8281597996
കുര്യാത്തി 8547638195
തിരുവല്ലം 9495594342
കൂടാതെ ഈ നമ്പരുകളിലേക്ക്, വാട്ടർ അതോറിറ്റിയിൽ തങ്ങളുടെ കൺസ്യൂമർ നമ്പരുമായി ബന്ധപ്പെട്ട് ഇതിനകം റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കൺസ്യൂമറുടെ മൊബൈൽ നമ്പരിൽ നിന്നും എസ്എം എസ്സും ചെയ്യാവുന്നതാണ്.

സർക്കാർ പ്രഖ്യാപനം മുഖേന കണ്ടെയ്ൻമെന്റ് മേഖല ആകുന്നതും മാറുന്നതും അനുസരിച്ചു മീറ്റർ റീഡിങ് നിർത്തുന്നതും പുനരാരംഭിക്കുന്നതുമാണെന്ന് വാട്ടർ അതോറിറ്റി നോർത്ത്, സൗത്ത് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർമാർ അറിയിച്ചു.

Related Articles

Post Your Comments

Back to top button