ഞാന്‍ മീശ പാതി വടിച്ച് കളിക്കാനിറങ്ങും, പൂജാരയെ വെല്ലുവിളിച്ച് അശ്വിന്‍

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരക്കൊരുങ്ങവേ ഇന്ത്യയുടെ ‘പുതിയ വന്മതില്‍’ ചേതേശ്വര്‍ പുജാരയുമായി ഓപ്പണ്‍ ചാലഞ്ചിനൊരുങ്ങി സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. ഇന്ത്യയുടെ ബാറ്റിങ് കോചിങ് കോച്ച് വിക്രം റാത്തോറുമായുള്ള യൂട്യൂബ് ചാനല്‍ സംഭാഷണത്തിനിടെയാണ് അശ്വിന്‍ ചാലഞ്ച് മുന്നോട്ട് വെച്ചത്.
വിക്രം റാത്തോറും അശ്വിനും തമ്മിലുള്ള സംഭാഷണം ഇങ്ങനെ- അശ്വിന്‍: ഞാന്‍ പുജാരക്ക് ബൗള്‍ ചെയ്തപ്പോഴെല്ലാം അദ്ദേഹം ഔട്ടായിട്ടുണ്ട്. നിങ്ങള്‍ക്ക് വേണമെങ്കില്‍ പരിശോധിക്കാം. പുജാര ഒരു ഓഫ് സ്പിന്നറെ ക്രീസ്‌വിട്ട് ഉയര്‍ത്തിയടിക്കുന്നത് എന്നെങ്കിലും കാണാന്‍ കഴിയുമോ
റാത്തോര്‍: അതിനുള്ള പണി നടന്നുകൊണ്ടിരിക്കുകയാണ്. ഒരുതവണയങ്കെിലും ഉയര്‍ത്തിയടിക്കാനായി ഞാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം അത് അംഗീകരിച്ചിട്ടില്ല. അദ്ദേഹം അങ്ങനെ ചെയ്യാതിരിക്കാന്‍ കാരണങ്ങള്‍ പറയുന്നു.
അശ്വിന്‍: ഇംഗ്ലണ്ടുമായി വരാനിരിക്കുന്ന സീരീസില്‍ മുഈന്‍ അലിയെയോ മറ്റേതെങ്കിലും ഓഫ്‌സ്പിന്നറെയോ ക്രീസ്‌വിട്ട് ഉയര്‍ത്തിയടിച്ചാല്‍ ഞാന്‍ പാതിവടിച്ച മീശയുമായി കളത്തിലിറങ്ങും. ഇതൊരു ഓപ്പണ്‍ ചാലഞ്ചാണ് (ചിരിയോടെ).