പെൺസുഹൃത്തിനോട് സംസാരിച്ചതിന് വിദ്യാർത്ഥികൾക്ക് 2 മണിക്കൂർ ക്രൂരമർദ്ദനം: ഫോണും, മാലയും തട്ടിയെടുത്തു
കുമളി: പെൺസുഹൃത്തിനോടു സംസാരിച്ചതിന് കൗമാരക്കാരായ വിദ്യാർത്ഥികളെ കെട്ടിയിട്ട് മർദിച്ചു. അഞ്ചംഗസംഘമാണ് പതിനാറും പതിനേഴും വയസ്സുള്ള 2 വിദ്യാർഥികളെ കെട്ടിയിട്ട് മർദിക്കുകയും, പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും ചെയ്തത്. കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും, സ്വർണമാലയും സംഘം തട്ടിയെടുത്തതായും ബീയർ കുപ്പി പൊട്ടിച്ചു കഴുത്തിൽ കുത്തിപ്പിടിച്ചു ഭീഷണി മുഴക്കി പണം ആവശ്യപ്പെട്ടെന്നും ഇവരെ കണ്ടാലറിയാമെന്നും കുട്ടികൾ പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് കുമളി റോസാപ്പൂക്കണ്ടത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന അഞ്ചംഗ സംഘം കുട്ടികളുടെ വസ്ത്രങ്ങൾ ഉപയോഗിച്ച് അവരുടെ കൈകൾ കൂട്ടിക്കെട്ടിയിട്ട് കമ്ബിവടിയും ബീയർ കുപ്പികളും ഉപയോഗിച്ച് രണ്ടുമണിക്കൂറോളമാണ് മർദ്ദിച്ചത് . മർദ്ദനത്തിൽ മുഖത്തും പുറത്തും പരുക്കേറ്റ ഇരുവരും കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
2 മണിക്കൂറോളം ഇവർ കുട്ടികളെ പിടിച്ചുവച്ചു. അതേസമയം, കഞ്ചാവ് വിൽപനയും ഉപയോഗവും ഈ പ്രദേശത്ത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.