ക്വാറന്റൈൻ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ബി.ഇ.എം ഹയർസെക്കണ്ടറി സ്കൂളിലെ രണ്ട് മുറികൾ ഏറ്റെടുത്തു
Local News

ക്വാറന്റൈൻ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ബി.ഇ.എം ഹയർസെക്കണ്ടറി സ്കൂളിലെ രണ്ട് മുറികൾ ഏറ്റെടുത്തു

കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികളുടെയും ഇതര സംസ്ഥാനങ്ങളിലുളളവരുടെയും ക്വാറന്റൈൻ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പാലക്കാട് ബി.ഇ.എം ഹയർസെക്കൻഡറി സ്കൂളിലെ രണ്ടു മുറികൾ ജില്ലാ ദുരന്തനിവാരണ നിയമം പ്രകാരം ജൂലൈ ഏട്ട് മുതൽ താൽക്കാലികമായി ഏറ്റെടുത്ത് അഡീഷണൽ ജില്ല മജിസ്ട്രേറ്റ് ആർ.പി സുരേഷ് ഉത്തരവിട്ടു.

നിലവിൽ ചെമ്പൈ സംഗീത കോളേജിലെ താൽക്കാലിക ഓഫീസിൽ പകൽ സമയ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പഞ്ചായത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ ബി.ഇ.എം ഹയർസെക്കൻഡറി സ്കൂളിലെ ഏറ്റെടുത്ത കെട്ടിടത്തിൽ റിപ്പോർട്ട് ചെയ്ത് ഡാറ്റാ എൻട്രി, റിപ്പോർട്ടിംഗ് ഉൾപ്പെടെയുള്ള ജോലികൾ തുടരണം. പ്രവർത്തനങ്ങളുടെ മേൽനോട്ടം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നിർവഹിക്കേണ്ടതും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർക്ക് റിപ്പോർട്ട് ചെയ്യേണ്ടതുമാണെന്ന് എ.ഡി.എം അറിയിച്ചു.

Related Articles

Post Your Comments

Back to top button