

സ്വർണക്കടത്ത് വിവാദത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത ഐ.ടി സെക്രട്ടറി എം ശിവ ശങ്കർ ഐ.ടി സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നതിനെതിരെ പ്രതിപക്ഷവും, ബി ജെ പി യും പ്രതിഷേധങ്ങൾ ശക്തമാക്കായ സാഹചര്യത്തിൽ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് കൂടി എം ശിവശങ്കറെ സർക്കാർ നീക്കം ചെയ്തു. പുതിയ ഐ ടി സെക്രട്ടറിയായി എം മുഹമ്മദ് വൈ സഫിറുള്ളയെ ആണ് സർക്കാർ നിയമിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് മാറ്റിയതിന് പിന്നാലെയാണ് ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും എം ശിവശങ്കറിനെ സർക്കാർ നീക്കിയത്.
മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകും എന്നാണ് പറഞ്ഞിരുന്നതെങ്കിലും വിവാദം സർക്കാരിനെ വരിഞ്ഞു മുറുക്കിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ പെട്ടെന്ന് നടപടി എടുക്കുകയായിരുന്നു. സ്വർണക്കടത്തിലെ മുഖ്യ സൂത്രധാരക സ്വപ്ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന വിവാദമാണ് കടുത്ത നടപടിയിലേക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. നിലവിൽ ഒരു വർഷത്തെ അവധിയ്ക്ക് അപേക്ഷ നൽകിയിരിക്കുകയാണ് എം ശിവശങ്കർ. ചീഫ് സെക്രട്ടറിയും ഡിജിപിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് ശിവശങ്കറിനെ നീക്കാനുള്ള സുപ്രധാന തീരുമാനം ഉണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരം. ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദിനാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുള്ളത്.
Post Your Comments