

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബുറിംഗാന പുഴയിൽ കടത്തുബോട്ട് മുങ്ങിനിരവധി മരണം. 32 പേരുടെ മൃതദേഹം കണ്ടെടുത്തു. അവശേഷിച്ചവർക്കായി തിരച്ചിൽ നടക്കുകയാണ്. ധാക്ക നഗരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ജലഗതാഗത മാർഗമാണ് ബുറിംഗാന നദിയിൽ, ഏറ്റവുംവലിയ പുഴതുറമുഖമായ സദർഘട്ടിൽ തിങ്കളാഴ്ച രാവിലെ 9.15ഓടെ ആണ് സംഭവം.
കരക്കടുപ്പിക്കാനുള്ള ശ്രമത്തിനിടെ വലിയ യന്ത്രബോട്ടുമായി കൂട്ടിയിടിച്ച് കൂട്ടിയിടിച്ച് മോണിങ് ബേഡ് എന്ന കടത്തുേബാട്ട് മുങ്ങുകയായിരുന്നു. 50 ഓളം പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. കാബിനുകൾക്കുള്ളിൽ കുടുങ്ങിപ്പോയതാണ് മരണസംഖ്യ ഉയർത്തിയത്. ചിലർ നീന്തിക്കയറി. മരിച്ചവരിൽ എട്ട് സ്ത്രീകളും മൂന്നു കുട്ടികളുമുണ്ട്.
Post Your Comments