മഹാരാഷ്‌ട്രയും തമിഴ്നാടും ജൂലായ് 31വരെ ലോക്ക് ഡൗണ്‍ നീട്ടി.
News

മഹാരാഷ്‌ട്രയും തമിഴ്നാടും ജൂലായ് 31വരെ ലോക്ക് ഡൗണ്‍ നീട്ടി.

ദേശീയ ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോൾ, രാജ്യത്ത് ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഒരു ലക്ഷത്തിന് മുകളില്‍ പുതിയ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം നിലയില്‍ മഹാരാഷ്‌ട്രയും തമിഴ്നാടും ജൂലായ് 31വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പശ്‌ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. രോഗവ്യാപനം പിടിച്ചു നിറുത്താന്‍ തെലങ്കാനയില്‍ ഹൈദരാബാദ് അടക്കം നഗരങ്ങളിലും നിയന്ത്രണം തുടരും.
മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പുറമെ ആന്ധ്ര, തെലങ്കാന, ഹരിയാന, യുപി, ബംഗാള്‍ സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. അസമില്‍ ഗുവാഹത്തി ഉള്‍പ്പെടുന്ന കാംരൂപ് ജില്ലയില്‍ ഇക്കഴിഞ്ഞ 28 മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടല്‍ നീട്ടിയിരുന്നു. ഡല്‍ഹിയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 421 ആയി ഉയര്‍ത്തി. സ്‌കൂളുകള്‍ ജൂലായ് 31 വരെ തുറക്കില്ല. കഴിഞ്ഞയാഴ്‌ച 18,000ന് മുകളിലേക്ക് കടന്ന രോഗികളുടെ പ്രതിദിന വര്‍ദ്ധന ജൂണ്‍ 27, 28 തീയതികളില്‍ 19,000 കവിഞ്ഞു. പ്രതിദിനം 400ന് അടുത്ത് മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച പ്രതിദിന മരണത്തില്‍ ഇന്ത്യ യു.എസിനെ പിന്തള്ളിയിരിക്കുകയുമാണ്.

Related Articles

Post Your Comments

Back to top button