CovidKerala NewsLatest NewsNewsTech
സ്പ്രിങ്ക്ളർ കമ്പനിയുമായുള്ള കരാർ നിലനിൽക്കുന്നു, സർക്കാർ കോടതിയിൽ.

സ്പ്രിങ്ക്ളർ കമ്പനിയുമായുള്ള കരാർ നിലനിൽക്കുന്നുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചു. കോവിഡ് രോഗികളുടെ ഡാറ്റ വിശകലനത്തിന് കമ്പനി ജീവനക്കാരുടെ സേവനം വിനിയോഗിക്കുന്നില്ല. പക്ഷെ, സ്പ്രിങ്ക്ളർ ശേഖരിച്ച മുഴുവൻ ഡേറ്റയുടെയും സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. ഡേറ്റയുടെ പൂർണനിയന്ത്രണം ഇപ്പോൾ സി ഡിറ്റിനു ആണ്. സർക്കാരിനു വേണ്ടി മുംബൈയിൽ നിന്നുള്ള സൈബർ നിയമ വിദഗ്ധ എൻ.എസ് നാപ്പിനൈ യാണ് കോടതിൽ സർക്കാർ ഭാഗം അറിയിക്കാൻ ഹാജരായത്.
ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ആണ് ഇവർ ഹാജരായത്. കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ , ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങന്ന ബഞ്ച് പരിഗണിച്ചത്. കേസ് ഒരു മാസം കഴിഞ്ഞു വീണ്ടും പരിഗണിക്കും