

കൈക്കൂലിക്കേസിൽ ഏഴ് വർഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട മുന്‍ സബ് രജിസ്ട്രാർ കോടതി മുറിയിൽ ശിക്ഷ വിധി കേട്ട് തളർന്നു വീണു.
കൈക്കൂലിക്കേസിൽ ശിക്ഷിക്കപ്പെട്ട ചേവായൂർ സബ് രജിസ്ട്രാറായിരുന്ന പി.കെ.ബീനയാണ് കോഴിക്കോട് വിജിലൻസ് കോടതി മുറിയിൽ തനിക്കുള്ള ശിക്ഷ അറിഞ്ഞു കുഴഞ്ഞു വീണത്. കൈക്കൂലി വാങ്ങിയതിന് ഏഴ് വർഷം കഠിന തടവും,അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയുമാന് ബീനക്ക് കോടതി ശിക്ഷ വിധിച്ചത്.

2014 ലാണ് ചേവായൂർ സ്വദേശി ഭാസ്ക്കരൻ നായരിൽ നിന്ന് ബീന അയ്യായിരം രൂപ കൈക്കൂലി വാങ്ങിയത്. ആധാരമെഴുത്തുകാരനും റിട്ട. വില്ലേജ് ഓഫീസറുമായ ഭാസ്‌കരന്‍ നായരോട് ആധാരത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബീന പണം ആവശ്യപ്പെടുകയായിരുന്നു.
സബ് രജിസ്ട്രാര്‍ ആവശ്യപ്പെട്ട പണംനല്‍കുന്നതിന് സമ്മതിച്ച ഭാസ്‌കരന്‍ വിവരം വിജിലന്‍സില്‍ അറിയിച്ചു. ബീനയ്ക്ക് നല്‍കാന്‍ വിജിലന്‍സ് ഫിനോഫ്ത്തലിന്‍ പുരട്ടിയ ആയിരത്തിന്റെ അഞ്ചുനോട്ടുകള്‍ ഭാസ്കരന് നല്‍കി. വിജിലന്‍സ് ഡി.വൈ.എസ്.പി പ്രേംദാസിന്‍റെ നേതൃത്വത്തില്‍ ഓഫീസിലെത്തിയ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ സബ് രജിസ്ട്രാറുടെ കൈയില്‍ ഫിനാഫ്ത്തലിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. എന്നാല്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്ന നിലപാടില്‍ ബീന ഉറച്ചു നിന്നു. എന്നാൽ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ നടത്തിയ തിരച്ചിലില്‍ റെക്കോര്‍ഡ് റൂമില്‍ രജിസ്റ്ററുകള്‍ക്കിടയില്‍ നിന്ന് വിജിലൻസ് നൽകിയ പണം തുടർന്ന് കണ്ടെത്തുകയായിരുന്നു.
കൈക്കൂലി വാങ്ങിയതിന് ബീനക്ക് ഏഴുവര്ഷവും, പണം ആവശ്യപ്പെട്ടതിന് നാലും വർഷവുമാണ് ശിക്ഷ ലഭിച്ചത്. രണ്ടിലുമായി ഏഴ് വർഷത്തെ കഠിന തടവാണ് ജഡ്ജി കെ.വി.ജയകുമാർ വിധിക്കുന്നത്. വിധി കേട്ട് തളർന്നുവീണ ബീനയെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം ക്വറന്‍റീന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. പബ്ലിക്ക് പ്രോസിക്യൂട്ടർ ബി ശശി വാദി ഭാഗത്തിനായി ഹാജരായി. അനധികൃത സ്വത്ത് സമ്പാദനക്കേസിലും ബീനക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണ്.
Post Your Comments