ശശികല ആഗസ്ത് 14ന് ജയില്‍മോചിതയാവുന്നു, തമിഴ് രാഷ്ട്രീയത്തിൽ അടിയൊഴുക്കുകൾ മാറും.
NewsPolitics

ശശികല ആഗസ്ത് 14ന് ജയില്‍മോചിതയാവുന്നു, തമിഴ് രാഷ്ട്രീയത്തിൽ അടിയൊഴുക്കുകൾ മാറും.

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ തോഴി വി.കെ ശശികല ആഗസ്ത് 14ന് ജയില്‍മോചിതയാവും. ബിജെ.പി നേതാവ് ഡോ. അസീര്‍വതം ആചാരിയാണ് ഈ വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്. അവരുടെ നാല് വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാവാന്‍ ഒരു മാസവും ദിവസങ്ങളും മാത്രം ബാക്കി നിൽക്കെയാണ് ബി.ജെ.പി നേതാവിന്റെ ട്വീറ്റ് ഉണ്ടായിരിക്കുന്നത്. ഭര്‍ത്താവ് നടരാജന് അസുഖമായിരിക്കുമ്പോൾ 2017 ഒക്ടോബറില്‍ ശശികലക്ക് അഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. 2019 മാര്‍ച്ചില്‍ നടരാജന്‍ അന്തരിച്ചതിനെ തുടര്‍ന്ന് 12 ദിവസത്തെ പരോളും നല്‍കിയിരുന്നു. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ശശികലയുടെ മടങ്ങിവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. തമിഴ് മനസുകളിൽ പ്രിയങ്കരിയായിരുന്ന ‘അമ്മ യുടെ പ്രിയ തോഴി ബി ജെ പിയുടെ പാളയത്തിലേക്കാണ് എത്തുന്നതിന്റെ സൂചനകളും ഉണ്ട്. 2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിക്കുന്നത്.

Related Articles

Post Your Comments

Back to top button