

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് എത്തുകയാണ്. നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും ശക്തമാണെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾക്ക് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന തിരിച്ചടിയാവുകയാണ്. 185 രാജ്യങ്ങളിലും പ്രത്യേക ഭരണപ്രദേശങ്ങളിലെയും കണക്കുകൾ ആണ് ഇക്കാര്യം പറയുന്നത്. 49.36 ലക്ഷം പേരുടെ ജീവൻ ലോകത്ത് കൊറോണ വൈറസ് കവർന്നു. ലോകത്ത് 98.93 ലക്ഷം പേർക്ക് ആണ് ഇതുവരെ രോഗബാധയുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്ത് 4,805 പേര് മരണപെട്ടു. ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം അനുദിനമെന്നോണം വർധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ജൂലൈ അവസാനത്തോടെ രോഗികളുടെ എണ്ണം കൂടിയ തോതിലെത്തുമെന്നാണ് വിദഗ്‌ധരും ആരോഗ്യ പ്രവർത്തകരും പറയുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയല്ലാതെ മറ്റ് മാർഗമില്ലാത്ത അവസ്ഥയിലായി.

44156പേര്‍ക്കാണ് അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. യു.എസിൽ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴത്തേതിന്‍റെ പത്തിരട്ടിയാകാന്‍ സാധ്യതയെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ (സി.ഡി.സി.) മുന്നറിയിപ്പ്. രാജ്യം വ്യാപനം ശക്തമായതോടെ തുറക്കല്‍ പദ്ധതികളില്‍ നിന്ന് ചില സ്റ്റേറ്റുകള്‍ പിന്മാറി. ബ്രസീലാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാമത്. 12 ലക്ഷത്തിലധികം രോഗികളും 55,000 മരണവും. റഷ്യയിൽ രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. അമേരിക്ക, ബ്രസീൽ രാജ്യങ്ങളിലാണ് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്നത്. അമേരിക്കയില്‍ ഇതുവരെ 1,27, 640 പേര്‍ മരിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 25,06,370 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 44156പേര്‍ക്കാണ് അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം ഇനിയും വർധിക്കുമെന്ന സൂചനകളാണ് അധികൃതർ നൽകുന്നത്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും ആരോഗ്യനില മോശമായ സ്ഥിതിയാണ് ഉള്ളത്.
ബ്രസീലിൽ ഇതുവരെ 56109 മരണങ്ങളാണ് നടന്നത്. ആയിരത്തിലേറെ മരണങ്ങൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. രാജ്യത്ത് 12 ലക്ഷത്തിലധികം കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകളും വാക്‌സിനുകളുടെ ലഭ്യതക്കുറവുമാണ് ബ്രസീലിന് തിരിച്ചടിയായിരിക്കുന്നത്. പിപിഇ കിറ്റുകളുടെ ഇല്ലായ്‌മ ആരോഗ്യ പ്രവർത്തകരെയും ആശങ്ക പെടുത്തുകയാണ്. മറ്റ് രാജ്യങ്ങളും ആശങ്കയിലാണ്. ഏഴ് രാജ്യങ്ങളിൽ 2 ലക്ഷത്തിലധികം കൊവിഡ് കേസുകളുണ്ട്. പാകിസ്ഥാൻ അടക്കം എട്ടുരാജ്യങ്ങളിൽ ഒരു ലക്ഷത്തിലധികം രോഗികളുണ്ട്. ബ്രിട്ടൻ (43,210), ഇറ്റലി (34,678), ഫ്രാൻസ് (29,752), സ്പെയിൻ (28,330), മെക്സിക്കോ (25,060) എന്നിവിടങ്ങളിലും കാൽലക്ഷത്തിലധികം മരണം സംഭവിച്ചു.
വെള്ളിയാഴ്‌ച രാത്രിവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ കൊവിഡ് രോഗികള്‍ 5 ലക്ഷം കവിഞ്ഞിരിക്കുന്നു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കായ 17,000 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനു ശേഷമാണ് 5 ലക്ഷം കടന്നത്. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും മോശം. 15,301 പേർക്ക് ഇതുവരെ ജീവൻ നഷ്‌ടമായി. മഹാരാഷ്‌ട്ര, ഡൽഹി, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ളത്. ചെന്നൈ, മുംബൈ, അഹമ്മദാബാദ് നഗരങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തിൽ ഉയരുന്നത് തുടരുകയാണ്.
Post Your Comments