

പെണ്ണായി ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യവുമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ എത്തിയ പതിനേഴുകാരനെ
ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധിയുടെ സംരക്ഷണത്തില്‍ അയച്ചു. മലപ്പുറം ജില്ലയിലാണ് സംഭവം നടന്നത്.
മലപ്പുറം ജില്ലയിലെ പതിനേഴുകാരന്‍ പെണ്ണായി ജീവിക്കാൻ കുടുംബാംഗങ്ങള്‍ തടസം നിന്നതിനെ തുടർന്ന് അവരോട് വഴക്കിട്ട് വീട് വിട്ടിറങ്ങുകയായിരുന്നു. കൗണ്‍സിലര്‍ മുഖേന കണ്ടെത്തിയ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ പിന്നീട് ഹാജരാക്കി.
സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടിറങ്ങിയതെന്നും, പെണ്ണായി ജീവിക്കാനാണ് ആഗ്രഹമെന്നും, അതിനുള്ള പക്വത ഉണ്ടെന്നും സിഡബ്ല്യൂസിക്ക് മുന്‍പില്‍ കുട്ടി തുടർന്ന് വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളയാള്‍ക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്നും പതിനേഴുകാരന്‍ സിഡബ്ല്യൂസിയോട് പറഞ്ഞു.
നേട നേരത്തെ കൗണ്സിലിംഗിന് ശേഷം, പതിനേഴുകാരന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ പാതയിലാണെന്ന് അധികൃതര്‍ വിലയിരുത്തുകയായിരുന്നു. ശേഷം ഒരു മാസത്തേക്ക് കുട്ടിയെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധിയുടെ സംരക്ഷണത്തില്‍ അയച്ചു. കുട്ടിയുടെ ബന്ധുക്കളെയും, കൗണ്‍സിലിംഗിന് വിധേയമാക്കുകയുണ്ടായി.ആഴ്ചയിലൊരിക്കല്‍ പതിനേഴുകാരനെ സന്ദര്‍ശിക്കാനുള്ള അനുമതിയും രക്ഷിതാക്കൾക്ക് നൽകി.
Post Your Comments