CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

കൊറോണ വൈറസിനെ ചെറുത്ത് പരാജയപ്പെടുത്താൻ ചോണനുറുമ്പ് ചട്ടനിക്ക് കഴിയുമോ? ആയുഷ് മന്ത്രാലയത്തിനും സിഎസ്‌ഐആറിനും ഒറീസ ഹൈക്കോടതിയുടെ നോട്ടീസ്.

കട്ടക് / കോവിഡ് 19 ന്സു കാരണമായ കൊറോണ വൈറസിനെ ചെറുത്ത് പരാജയപ്പെടുത്താൻ ചോണനുറുമ്പ് ചട്ടനിക്ക് കഴിയുമോ?
കഴിയുമെന്നാണ് കാര്യ കാരണങ്ങൾ നിരത്തി ബാരിപാഡ ആസ്ഥാനമായ എഞ്ചിനീയര്‍ നയാധര്‍ പധിയാല്‍ പറയുന്നത്.
കൗതുകകരമെന്ന് തോന്നാവുന്ന ഇക്കാര്യത്തിലെ വസ്തുതകൾ മസസ്സിലാക്കിയ ഒറീസ ഹൈക്കോടതി ഇക്കാര്യത്തിൽ മൂന്നു മാസത്തിനകം തീരുമാനമെടുക്കണം എന്ന് ആവശ്യപ്പെട്ട് ആയുഷ് മന്ത്രാലയത്തിനും സിഎസ്‌ഐആറിനും നോട്ടീസ് അയച്ചിരിക്കുകയാണ്. കൊവിഡ് രോഗത്തെ തുരത്തുന്നതിന് ചോണനുറുമ്പ് ചട്ണി ഉപയോഗിക്കാമോ എന്ന കാര്യത്തിൽ തീരുമാനം അറിയിക്കണമെ ന്നാണ് കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ)​,​ ആയുഷ് മന്ത്രാലയ ഡയറക്‌ടർ ജനറൽ എന്നിവരോട് ഒഡീഷ ഹൈക്കോടതിയുടെ നിർദ്ദേശിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ ഗോത്ര മേഖലയില്‍ മരുന്നായി ഉപയോഗിച്ചു വരുന്നതാണ് ചോണനുറുമ്പ് ചട്ട്‌നി. ചുവന്ന ഉറുമ്പുകളും പച്ചമുളകും ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. പനി, ചുമ, സാധാരണ ജലദോഷം, ശ്വാസതടസ്സം തുടങ്ങിയ അസുഖങ്ങള്‍ക്ക് ഒഡിഷ, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, നാഗാലാന്‍ഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്. ചുമ,​ ജലദോഷം,​ പനി,​ ശ്വാസതടസം,​ ക്ഷീണം ഇവ മാ‌റ്റാൻ ചോണനുറുമ്പ് ചട്ണി നല്ലതാണെന്ന് എൻജിനീയറും ഗവേഷകനുമായ നയാധാർ പാദിയാൽ അവകാശപ്പെട്ടിരിക്കുന്നത്. ഫോർമിക് ആസിഡ്.പ്രോട്ടീൻ,​ കാൽസ്യം,​സിങ്ക്,​വൈ‌റ്റമിൻ ബി12,​അയൺ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് പാദിയാലിന്റെ വാദം. 2020 ജൂൺ മാസത്തിലാണ് നയാധാർ പാദിയാൽ ഹർജി നൽകിയത്.നിലവിൽ ചിക്കൻ പോക്‌സ് ഉൾപ്പടെ രോഗങ്ങൾക്കും ആദിവാസികൾ ഉറുമ്പ് ചട്ണി ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ മിക്ക ആദിവാസി ഗോത്രവിഭാഗങ്ങളും ചോണനുറുമ്പ് ചട്ണി ഉപയോഗിക്കുന്നു ണ്ടെന്നും അതുകൊണ്ടാകാം അവർക്കിടയിൽ കൊവിഡ് രോഗം ശക്തമല്ലാത്തതെന്നുമാണ് പാദിയാൽ ഹർജിയിൽ പറയുന്നത്. മാത്രമല്ല ചോണനുറുമ്പ് ചട്ണിയിലെ ഗുണഗണങ്ങളും ഹർജിയിൽ പാദിയാൽ പറയുന്നുണ്ട്. ചട്ണി പ്രതിരോധ ശേഷി വർദ്ധിക്കാൻ ഇടയാക്കും. ഈ ആവശ്യവുമായി നയാധാർ പാദിയാൽ സമർപ്പിച്ച ഒരു പൊതുതാൽപര്യ ഹർജിയിന്മേലാണ് ഹൈക്കോടതിയുടെ നിർദേശം ഉണ്ടായത്. ഈ കാര്യത്തിൽ പഠിച്ച് അഭിപ്രായമറിയിക്കാനാണ് കോടതി ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്. ‘കേസിന്റെ മെറിറ്റില്‍ അഭിപ്രായ പ്രകടനം നടത്തുന്നില്ല. മൂന്നു മാസത്തിനകം വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ആയുഷ് മന്ത്രാലയത്തോടും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനോടും ആവശ്യപ്പെടുന്നു’ ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസുമാരായ ബിആര്‍ സാരംഗി, പ്രമഥ് പട്‌നായിക് എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button