NationalNews

നിസർഗ ചുഴലിക്കാറ്റ്‌ മഹാരാഷ്ട്രയിൽ‌ കനത്ത നാശം.

നിസര്‍ഗ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. അറബിക്കടലിൽ വടക്കുകിഴക്കു ദിശയിൽ സഞ്ചരിച്ച നിസർഗ ചുഴലിക്കാറ്റ്‌ മഹാരാഷ്ട്രയിൽ‌ കനത്ത നാശം വിതച്ച്‌ പിന്നീട്‌ ദുർബലമായി. സംസ്ഥാനത്ത്‌ മൂന്നുപേർ മരിച്ചു. നിരവധിപേർക്ക്‌ പരിക്കേറ്റു. ചുഴലിക്കാറ്റിൽ ജനജീവിതം താറുമാറായി. കപ്പലുകളും ബോട്ടുകളും തീരത്തടിഞ്ഞു. റോഡ്‌, റെയിൽ, വ്യോമഗതാഗതം നിലച്ചു. മുംബൈ ഛത്രപതി ശിവജി മഹാരാജ്‌ അന്താരാഷ്ട്ര വിമാനത്താവളം മണിക്കൂറുകളോളം അടച്ചിട്ടു. ബംഗളുരുവിൽ നിന്നെത്തിയ വിമാനം റൺവെയിൽ നിന്ന്‌ തെന്നിനീങ്ങി. ട്രാൻസ്‌ഫോർമർ തകർന്നുവീണ്‌ റായിഗഡ്‌ ഉംതെയിൽ 58 കാരനും പൂണയിൽ രണ്ടുപേരുമാണ്‌ മരിച്ചത്‌. രത്‌നഗിരി, അലിബാഗ്‌, പൂണെ, താനെ, മുംബൈ എന്നിവിടങ്ങളിൽ നിരവധിപേർക്ക്‌ പരിക്കേറ്റു.

മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ കരയോടടുത്ത ചുഴലിക്കാറ്റ്‌ ബുധനാഴ്‌ച പകൽ 12.30ഓടെയാണ്‌ 120 കിലോമീറ്റർ വേഗമായികുറഞ്ഞ്‌ അലിബാഗിൽ തീരംതൊട്ടത്‌. പിന്നീട്‌ 40 കിലോമീറ്റർ വേഗമായി രണ്ടുമണിക്കൂറിനുശേഷം ശക്തികുറഞ്ഞു.ചുഴലി പിന്നീട് വൈകിട്ടോടെ ഗുജറാത്ത്‌ തീരത്തേക്ക്‌ നീങ്ങി‌ ദുർബലമായതായി കേന്ദ്ര കലാവസ്ഥാ വിഭാഗം അറിയിച്ചു. മുംബൈ നഗരത്തിലുൾപ്പെടെ പലയിടത്തും റെയിൽവേ ട്രാക്കുകളിൽ മരങ്ങൾ കടപുഴകിവീണു. വീടുകളുടെ മേൽക്കൂരകൾ പാറിപ്പോയി. പനവേലിലെ എട്ട്‌ വൈദ്യുതി സബ്‌സ്‌റ്റേഷനുകളിലേക്കുള്ള വൈദ്യുതിവിതരണം മുൻകരുതലെന്ന നിലയിൽ നിർത്തിവച്ചിരുന്നു. ജൂഹുവിലെ മൊറഗവോൺ, അലിബാഗിലെ തീരപ്രദേശങ്ങൾ കോളാബ, വാർളി, ദാദർ, വേർസോവ തുടങ്ങി മുംബൈയിലെ തീരപ്രദേശങ്ങളിൽനിന്നുൾപ്പെടെ സംസ്ഥാനത്ത്‌ രണ്ടുലക്ഷത്തോളംപേരെ സുരക്ഷാകേന്ദ്രങ്ങളിലേക്ക്‌ മാറ്റി.

അതിശക്ത ചുഴലിക്കാറ്റായി മാറിയ നിസര്‍ഗ മുംബൈയില്‍ നിന്നു 100 കിലോമീറ്റര്‍ അകലെ അലിബാഗിലാണ് കര തൊട്ടത്. റായ്ഗഡിലും അലിബാഗിലും ചുഴലി വ്യാപകനാശം വരുത്തി. മുംബൈ നഗരത്തില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി. മുംബൈ വിമാനത്താവളം അടച്ചു. ചേരികളില്‍ വെള്ളക്കെട്ട് ആയതോടെ ജനജീവിതം ദുരിതക്കടലിലായി. വൈദ്യുതി, ഫോണ്‍ ലൈനുകള്‍ താറുമാറായി, താനെയില്‍ നടപ്പാലം തകര്‍ന്നു. അലിബാഗില്‍ കടല്‍ക്ഷോഭവും പേമാരിയുമാണ്. മുംബൈയില്‍ ഉയര്‍ന്ന തിരമാലയും കനത്ത മഴയും കാറ്റും അനുഭവപ്പെടുകയാണ്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പിന്നീടുള്ള റിപ്പോർട്ടുകൾ പറയുന്നത്. കടലാക്രമണവും രൂക്ഷമാകും. കേരളത്തില്‍ പരക്കെ മഴ ലഭിക്കും. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഈ നൂറ്റാണ്ടിലെ ആദ്യ ചുഴലിക്കൊടുങ്കാറ്റിനെയാണ് മുംബൈ നേരിട്ടത്. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തീരപ്രദേശങ്ങളില്‍നിന്നു ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മഹാരാഷ്ട്രിയില്‍നിന്ന് 40,000ല്‍ അധികം ആളുകളെ മാറ്റി പാര്‍പ്പിച്ചിടുന്നതായി ദുരന്ത നിവാരണ സേന അധികൃതര്‍ അറിയിച്ചു.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി‌ രാത്രി ഏഴുവരെയാണ്‌ വിമാനത്താവളം അടച്ചത്‌‌. ചില വിമാനങ്ങൾ സർവീസ്‌ റദ്ദാക്കി. ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിടുകയോ പുനഃക്രമീകരിക്കുകയോ ചെയ്‌തു. കേരളത്തിൽനിന്നുള്ളതും കേരളത്തിലേക്കുള്ളതുമായ കൊങ്കൺവഴിയുള്ള നാലു ട്രെയിനും വഴി തിരിച്ചുവിട്ടു. എറണാകുളത്ത്‌ നിന്നും ഹസ്രത്ത്‌ നിസാമുദീനിലേക്കും തിരിച്ചുമുള്ള പ്രത്യേക ട്രെയിൻ, തിരുവനന്തപുരം – ലോക്‌മാന്യതിലക്‌ ടെർമിനസ്‌ പ്രത്യേക ട്രെയിൻ, ന്യൂഡൽഹി- തിരുവനന്തപുരം പ്രത്യേക ട്രെയിൻ എന്നിവയും വഴി തിരിച്ചുവിട്ടു. മുംബൈയിലെ ബാന്ദ്ര വാർളി കടൽപ്പാലം അടച്ചു. ബീച്ചുകളിലും പാർക്കിലുമുൾപ്പെടെ പൊതുസ്ഥലങ്ങളിലും ജനങ്ങൾ പ്രവേശിക്കുന്നത്‌ പൊലീസ്‌ തടയുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button