

സ്വര്‍ണക്കടത്തില്‍ സ്വപ്‌നയ്ക്ക് പങ്കുണ്ട്, ജാമ്യം നല്‍കരുതെന്ന് എന്‍.ഐ.എ കോടതിയില്‍; കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി
തലസ്ഥാന നഗരിയിലെ സ്വർണ്ണക്കടത്തിൽ മുഖ്യ ആസൂത്രകയായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയ സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സ്വപ്ന സുരേഷിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. സ്വപ്നക്കെതിരെ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി എൻ ഐ എ കോടതിയെ അറിയിച്ചു. സ്വർണക്കടത്തിൽ സ്വപ്ന സുരേഷിനും, സരിത്തിനും പങ്കുണ്ടെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യമാണ് എൻ ഐ എ യും, കസ്റ്റംസും കോടതിയിൽ ഉന്നയിച്ചത്. ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
എന്‍.ഐ.എ വകുപ്പിന്റെ 16,17,18 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയതിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിക്കുകയായിരുന്നു. സ്വപ്‌നയുടെ ജാമ്യഹരജി പരിഗണിക്കരുതെന്നും എന്‍.ഐ.എ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്ന പതിവില്ലെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിനായി സ്വപ്നയെ കസ്റ്റഡിയില്‍ കിട്ടേണ്ടതുണ്ടെന്നും എന്‍.ഐ.എ അറയിച്ചു. എന്‍.ഐ.എയുടെ വാദം കേട്ട ശേഷം കോടതി കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച ഫയലില്‍ സ്വീകരിച്ചിട്ടില്ല. അതേസമയം എഫ്.ഐ.ആറിന്റെ കോപ്പി സ്വപ്‌നയ്ക്ക് നല്‍കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
കസ്റ്റംസ് അന്വേഷണത്തില്‍ തെളിവ് കിട്ടിയിട്ടുണ്ടെന്നും സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴിയില്‍ സരിത്തും സ്വപ്‌നയും കള്ളക്കടത്ത് നടത്തിയതായി പറഞ്ഞിട്ടുണ്ടെന്നും എന്‍.ഐ.എ അറിയിച്ചിട്ടുണ്ട്.
Post Your Comments