കടൽക്കൊലക്കേസിൽ മത്സ്യത്തൊഴിലാളികളെ ചതിച്ചു.
NewsNational

കടൽക്കൊലക്കേസിൽ മത്സ്യത്തൊഴിലാളികളെ ചതിച്ചു.

കടൽക്കൊലക്കേസിൽ കേരളത്തിലെ മസ്യത്തൊഴിലാളിളെ അക്ഷരാത്ഥത്തിൽ ചതിച്ചിരിക്കുകയാണ്. കുറ്റവാളികളെ വിചാരണ നടത്താനുള്ള അവകാശം അന്താരാഷ്ട്ര കോടതി നിഷേധിക്കുകയും, ഇറ്റാലിയൻ നാവികർക്കെതിരായി സുപ്രീം കോടതിയിൽ നിലവിലുള്ള കേസുകൾ അവസാനിപ്പിക്കണമെന്ന് എന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയതും ഇതാണ്ചൂ ണ്ടിക്കാണിക്കുന്നത്.
ഇറ്റാലിയൻ നാവികർക്കെതിരായ കടൽക്കൊലക്കേസിൽ കൊല്ലപ്പെട്ട മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാം, എന്നാൽ അവരെ വിചാരണ നടത്താൻ ഇന്ത്യയ്ക്ക് അധികാരമില്ലെന്ന അന്താരാഷ്ട്ര കോടതി വിധി മത്സ്യത്തൊഴിലാളികളോട് കാട്ടിയ അനീതി തന്നെയാണ്. ഇന്ത്യൻ അതിർക്കുള്ളിൽ നടന്ന രണ്ടു കൊപാതങ്ങൾക്ക് കുറ്റവാളികളെ വിചാരണ ചെയ്യാനുള്ള അവകാശം ഇല്ലാതെ പോയതിന്റെഅർത്ഥമാണ് മനസ്സിലാക്കാൻ കഴിയാത്തത്.

അന്താരാഷ്ട്ര ട്രിബുണൽ ഉത്തരവ് തങ്ങൾക്ക് സ്വീകാര്യം ആണെന്നും, ട്രിബ്യൂണൽ വിധി പാലിച്ച് ഇറ്റാലിയൻ നാവികർക്കെതിരായ സുപ്രീം കോടതിയിൽ നിലവിലുള്ള കേസ്കൾ അവസാനിപ്പിക്കണമെന്ന് എന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഇക്കാര്യത്തിൽ സംസ്ഥാനസർക്കാരിന്റെ നിലപാടോ, മൽസ്യ തൊഴിലാളി കുടുംബങ്ങളുടെ നിലപാടോ അറിയാൻ മുതിർന്നില്ല.

യൂറോപ്പിലെ സമ്പന്ന വ്യാവസായിക രാഷ്ട്രത്തോടുള്ള മമത പുലർത്തി കേസ് നടത്തിപ്പിൽ കേന്ദ്ര സർക്കാർ വീഴ്ച വരുത്തി എന്ന് ആക്ഷേപം ആണ് നിലവിൽ ഉയരുന്നത്. അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ കാര്യക്ഷമതയും, നിഷ്പക്ഷതയും ചോദ്യം ചെയ്യുന്നതാണ് ഈ വിധി എന്ന് വിദഗ്ധർ പറയുന്നു. യു. എൻ സമുദ്ര നിയമവും, ഇന്ത്യൻ നിയമവും നാവികർ ലംഘിച്ചു എന്ന് പറയുകയും, എന്നാൽ ഇറ്റാലിയൻ നാവികർ ഇറ്റാലിയൻ പതാകയുള്ള കപ്പലിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ആയതിനാൽ അവരെ വിചാരണ ചെയ്യാനുള്ള അധികാരം ഇറ്റലിക്ക് ആണെന്നും ഉത്തരവിൽ പറയുന്നതിന്റെ ന്യായമാണ് മനസിലാകാത്തത്. ഇന്ത്യൻ അതിർത്തിക്കുള്ളിലാണ് ഇറ്റാലിയൻ നാവികർ ഇറ്റാലിയൻ പതാകയുള്ള കപ്പലിൽ ഔദ്യോഗിക കൃത്യനിർവഹണം നടത്തിയതെന്ന സത്യം ഇവിടെ വിസ്മരിക്കപ്പെടുകയാണ്.

ഇത് തെറ്റായ ഒരു കീഴ്‌വഴക്കം അന്താരാഷ്ട്രതലത്തിൽ സൃഷ്ടിക്കും. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ, ശ്രീലങ്കൻ സൈനികരോ, ബംഗ്ലാദേശ് സൈനികരോ, പാകിസ്ഥാൻ സൈനികരോ ഇതുപോലെ വെടിവെപ്പ് നടത്തി കൊലപ്പെടുത്തിയാൽ അവരെ നമുക്ക് വിചാരണ നടത്തി ശിക്ഷിക്കുവാൻ കഴിയാതെ വരും. മത്സ്യ തൊഴിലാളികൾക്ക് തങ്ങളുടെ തൊഴിൽ സ്വതന്ത്രമായും, ഭയരഹിതമായും ചെയ്യുന്നതിന് തടസ്സമാകും.
ഈ വിധി വന്ന് 40 ദിവസത്തിനുശേഷം മാത്രമാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ വിവരം അറിയിക്കുന്നത്. മത്സ്യതൊഴിലാളികളെ വെടിവെച്ച് നാവികരെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയത് കേരള പോലീസിന്റെ മികവായിരുന്നു. എന്നാൽ തുടർന്ന് കേന്ദ്രസർക്കാർ മത്സ്യത്തൊഴിലാളികളോട് നീതിപൂർവ്വകമായ നിലപാട് അല്ല എടുത്തത്. നാവികരെ ഇറ്റലിയിലേക്ക് മടങ്ങാൻ അനുവദിക്കുകയും, ഇപ്പോൾ അവരെ വിചാരണ ചെയ്യുവാനുള്ള അധികാരം അടിയറവയ്ക്കുകയും ചെയ്തു. ഇന്ത്യൻ ജല അതിർത്തിയിൽ കാരണം ഏതുമില്ലാതെ മത്സ്യത്തൊഴിലാളികളെ വധിച്ചവരെ വിചാരണ ചെയ്യാൻ പോലും നമുക്ക് അനുവാദം ലഭിക്കാത്തത് രാജ്യത്തിന്റെ പരമാധികാരത്തിന് കടുത്ത വെല്ലുവിളിയാണ് എന്നുള്ള ആശങ്ക വിദഗ്ധർ പങ്കുവയ്ക്കുന്നു.

നഷ്ടപരിഹാരം പോരെങ്കിൽ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ട്രൈബ്യൂണലിനെ വീണ്ടും സമീപിക്കാമെന്ന ട്രിബ്യൂണൽ വിധി, ഇന്ത്യൻ പൗരന്മാരായ മത്സ്യതൊഴിലാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് എന്ന് മത്സ്യത്തൊഴിലാളി മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. കേസ് നടത്തിപ്പിൽ ഉണ്ടായ ബോധപൂർവമായ വീഴ്ചയിലൂടെ കേന്ദ്രസർക്കാർ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. ഇന്ത്യൻ സമുദ്രാതിർത്തിയിൽ സമാന സംഭവങ്ങൾ ആവർത്തിച്ചാൽ ഏത് രീതിയിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന അവ്യക്തതയും ട്രിബ്യൂണൽ ഉത്തരവ് ഉണ്ടാക്കിയിട്ടുണ്ട്. സമുദ്രാതിർത്തിയിൽ ഉള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിലും കുറ്റവാളികളെ കൈമാറുന്നതിനും അന്താരാഷ്ട്രനിയമമോ, കരാറോ ഇല്ലാത്തത് കാര്യങ്ങൾ കൂടുതല് അവ്യക്തത ഉണ്ടാക്കിയിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button