ചേര്‍പ്പ് താന്ന്യത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.
KeralaCrime

ചേര്‍പ്പ് താന്ന്യത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

തൃശൂർ ജില്ലയിൽ ചേര്‍പ്പ് താന്ന്യത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. താന്ന്യം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം കുറ്റിക്കാട്ട് സുരേഷിന്റെയും സി.പി.ഐ.എം. താന്ന്യം വടക്ക് ലോക്കല്‍ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷന്‍ ഏരിയ പ്രസിഡന്റുമായ മായയുടേയും മകന്‍ ആദര്‍ശ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് ആരോപണം.
വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. വീടിന് പരിസരത്തുള്ള ചായക്കടയില്‍ ഇരുന്ന ആദര്‍ശിനെ കാറില്‍ എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമത്തില്‍ ആദര്‍ശിന് ഗുരുതരമായി പരിക്കേറ്റു. ആദര്‍ശിനെ ആക്രമിച്ച ശേഷം സംഘം രക്ഷപ്പെട്ടു.
മാതാപിതാക്കളും അയല്‍വാസികളും ചേര്‍ന്ന് ആദര്‍ശിനെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഒരു വര്‍ഷം മുന്‍പ് ആദര്‍ശിന് നേരെ ആര്‍.എസ്.എസ് ആക്രമണം ഉണ്ടായിട്ടുണ്ട്.

Related Articles

Post Your Comments

Back to top button