CrimeLatest NewsLocal NewsNationalNews

ഉത്തര്‍പ്രദേശില്‍ ഗുണ്ടാസംഘത്തിന്‍റെ വെടിയേറ്റ് ഒരു ഡി വൈഎസ്‍പി അടക്കം 8 പൊലീസുകാര്‍ കൊല്ലപ്പെട്ടു.

യുപിയിലെ കാണ്‍പൂരിൽ ഗുണ്ടാസംഘത്തിന്‍റെ വെടിയേറ്റ് ഒരു ഡി വൈഎസ്‍പി അടക്കം 8 പോലീസുകാർ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ലഖ്നൗവിൽ നിന്ന് 150 കിലോമീറ്റര്‍ അകലെ കാൺപൂരിലെ ദിക്രു ഗ്രാമത്തിലാണ് സംഭവമുണ്ടായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബേയ്ക്കു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നല്കിയിരിക്കുന്നയാണ്.

ഡിവൈഎസ്‍‍പി റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനും മൂന്ന് എസ്‍‍ഐമാരും നാല് കോൺസ്റ്റബിള്‍മാരുമാണ് അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിൽ പറയുന്നത്‌. സ്ഥലത്തെ കുപ്രസിദ്ധ ക്രിമിനലായ വികാസ് ദുബെയ്ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നൊണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇയാള്‍ക്കെെതിരെ അറുപതിലധികം കേസുകളാണുള്ളത്. ഗ്രാമത്തിൽ അടുത്തിടെ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിനു പിന്നാലെ ഇയാള്‍ക്കു വേണ്ടി പോലീസ് ഗ്രാമത്തിൽ റെയ്ഡ് നടത്തുകയായിരുന്നു. വികാസ് ദുബെയെ അറസ്റ്റ് ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും എന്നാൽ പെട്ടെന്ന് ക്രിമിനലുകള്‍ അക്രമം അഴിച്ചു വിടകുയായിരുന്നുവെന്ന് കാൺപൂര്‍ ജില്ലാ പോലീസ് മേധാവി പറഞ്ഞിട്ടുണ്ട്. ആസൂത്രിതമായി മൂന്ന് വശത്തുനിന്നുമായി അപ്രതീക്ഷിത ആക്രമണമാണ് പൊലീസിന് നേരെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് എത്തുന്ന വിവരം അറിഞ്ഞ് അക്രമികള്‍ ഗ്രാമത്തിലേയ്ക്കുള്ള റോഡുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇത് നീക്കം ചെയ്ത് പോലീസ് സ്ഥലത്തെത്തിയെങ്കിലും കെട്ടിടങ്ങളുടെ മുകളിൽ നിന്ന് അക്രമികള്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായി രുന്നുവെന്ന് ഉത്തര്‍ പ്രദേശ് ഡിജിപി എച്ച് സി അവാസ്തി അറിയിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്ന ചിത്രങ്ങള്‍ അടക്കം പുറത്തു വന്നിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച വികാസ് ദുബെയ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2001ൽ പ്രദേശത്തെ ഒരു ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ഇയാളെ കേസിൽ വെറുതെ വിട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button