പോപ്പുലര്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും അടച്ച് പൂട്ടി സീല്‍ ചെയ്ത് താക്കോല്‍ കൈമാറാന്‍ ജില്ലാ പൊലീസ് മേധാവിക്ക് കളക്ടറുടെ ഉത്തരവ്.

കാസർകോട് / പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ കാസര്‍ഗോഡ് ജില്ലയിലെ എല്ലാ ശാഖകളും അതുമായി ബന്ധപ്പെട്ട അനുബന്ധ സ്ഥാപ നങ്ങളും അടച്ചു പൂട്ടാൻ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവി ന്റെ ഉത്തരവ്. പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും മുഴുവന്‍ ശാഖകളും അടച്ച് പൂട്ടി സീല്‍ ചെയ്ത് താക്കോല്‍ കളക്ടര്‍ക്ക് കൈമാറാന്‍ ജില്ലാ പൊലീസ് മേധാവിക്ക് ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടച്ചു പൂട്ടുന്ന സ്ഥാപനങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്താനും കളക്ടർ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സ്ഥാപ നത്തിന്റെയോ ഇതിന്റെ ഡയരക്ടര്‍മാരുടെയോ, പാര്‍ട്ട്ണര്‍മാ രുടെയോ മാനേജര്‍മാരുടെയോ, ഏജന്റുമാരുടെയോ ഉടമസ്ഥത യിലുള്ള സ്വത്തുകളുടെ ക്രയവിക്രയം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ രജിസ്ട്രാര്‍ക്കും കളക്ടർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാപനത്തിന്റെയും ഇതിന്റെ അനുബന്ധ സ്ഥാപന ങ്ങളുടെയും മുഴുവന്‍ അക്കൗണ്ടും മരവിപ്പിക്കുന്നതിന് ജില്ലയിലെ ബന്ധപ്പെട്ട ധനകാര്യസ്ഥാപനങ്ങള്‍ക്കും ജില്ലാ ലീഡ് ബാങ്ക് മാനേജ ര്‍ക്കും കളക്ടര്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്.