CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews

പ്രണയിച്ചു ഗർഭഛിദ്രം നടത്തിയ പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്നു പിൻമാറിയതിനെ തുടർന്ന് യുവതിയുടെ ആത്മഹത്യ, യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

പത്തു വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹ നിശ്ചയം വരെയെത്തിയ ബന്ധത്തില്‍നിന്നു പ്രതിശ്രുതവരൻ പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം പള്ളിമുക്ക് സ്വദേശി ഹാരിസിനെയാണ് (24) അറസ്റ്റു ചെയ്തത്. ഞായറാഴ്ച ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്ന ഇയാളുടെ അറസ്റ്റ് തുടർന്നു രേഖപ്പെടുത്തുകയായിരുന്നു.

കൊട്ടിയം സ്വദേശി റംസി(24) യെ ആണ് വ്യാഴാഴ്ച വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. റംസിയുടെ വിവാഹം ഹാരിസുമായി ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തിൽ നിന്നു യുവാവ് പിൻമാറിയതാണെന്നു റംസിയുടെ രക്ഷിതാക്കൾ കൊട്ടിയം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണു പൊലീസ് അന്വേഷണം തുടങ്ങിയത്. ഇരുവരുടെയും ഫോൺ കോൾ രേഖകളും പരിശോധിച്ചു. സംഭവത്തിൽ ഒരു സീരിയൽ നടിയുടെ പങ്കിനെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്. ഗര്‍ഭച്ഛിദ്രം നടത്തിയ ശേഷം വിവാഹത്തില്‍നിന്ന് കടന്നു കളഞ്ഞത് വല്ലാത്ത നോവായി മാറിയെന്നും മരിക്കുന്നതിനു മുമ്പ് ഹാരിസിന്റെ ഉമ്മയോട് ഹാരിസ് കൂടെയില്ലെങ്കില്‍ ഞാന്‍ പോകുമെന്നു അവള്‍ ഫോണിലൂടെ സംസാരിച്ചെന്ന് റംസിയുടെ ബന്ധു പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ റംസിയുടെ മൃതദേഹം കാണുന്നത്. ഹാരിസുമായുള്ള റംസിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. വളയിടൽ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തിൽ നിന്ന് പിൻമാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. പലപ്പോഴായി റംസിയയുടെ കുടുംബത്തിൽ നിന്ന് ഇയാൾ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാർ ആരോപിക്കുന്നുണ്ട്. പ്രമുഖ സീരിയൽ നടിയുടെ ഭർതൃ സഹോദരനാണ് ഹാരിസ്. റംസി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹാരിസിന്റെ അമ്മയുമായി നടത്തിയ ടെലിഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിൽ നിന്ന് റിംസിയുടെ മരണത്തിനു ഹാരിസാണ് ഉത്തരവാദിയെന്നു വ്യക്തമാകുന്നുണ്ട്. ഹാരിസിനൊപ്പം ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ പോകുമെന്ന് റംസി പറയുന്നത് സംഭാഷണങ്ങളിൽ വ്യക്തമായിരുന്നു. യുവതി ഗര്‍ഭിണിയായപ്പോൾ എറണാകുളത്തേക്കാണ് ഗര്‍ഭച്ഛിദ്രത്തിനായി കൊണ്ടു പോയത്. പ്രമുഖ സീരിയില്‍ നടി കൂടിയായ ഹാരിസിന്റെ സഹോദര ഭാര്യയായ ലക്ഷ്മി പ്രമോദാണ് റംസിക്കൊപ്പം പോയതെന്നും ഗര്‍ഭച്ഛിദ്രം നടത്താനായി ഒരു മഹല്ല് കമ്മിറ്റിയുടെ വ്യാജ രേഖ ഹാരീസ് ചമച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

കൊട്ടിയം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് വര്‍ഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ ഹാരിഷ് റംസിയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് റിംസിയെ വിവാഹം കഴിച്ച് നല്‍കണമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാല്‍ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വിവാഹം നടത്താന്‍ ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നു. അതേസമയം, വളയിടല്‍ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. റംസിയെ ഇത് വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button