CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

സ്വപ്നയെ ജയിലിൽ ഭീക്ഷണിപ്പെടുത്തിയ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകളിൽ കേസെടുക്കാൻ കോടതിയുടെ ഉത്തരവ്, ഭീക്ഷണിയില്ലെന്നു പറഞ്ഞ ജയിൽ വകുപ്പും വെട്ടിലാകും, ഭീക്ഷണിയിലൂടെ ഉന്നതർക്കും കുരുക്ക്.

തിരുവനന്തപുരം/ സ്വർണ്ണക്കടത്ത്,ഡോളർ കടത്ത്,റിവേഴ്സ് ഹവാല,ഭവനരഹിതർക്കുള്ള ലൈഫ് മിഷൻ കെട്ടിട നിർമ്മാണത്തിലെ അഴിമതി എന്നീ കേസുകളിൽ രഹസ്യമൊഴി നൽകി മാപ്പു സാക്ഷിയാകുന്ന സ്വപ്ന സുരേഷിനെ തലസ്ഥാനത്തെ അട്ടക്കുളങ്ങര വനിതാ ജയിലിൽ ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ് എടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്. സ്വർണ്ണക്കടത്ത് , ഡോളർ കടത്ത് , ലൈഫ്മിഷൻ അഴിമതി എന്നീ കേസുകളിൽ ഉൾപ്പെട്ട ഉന്നത അധികാരസ്ഥാനത്തുള്ളവരെ മൊഴിയിൽ നിന്നൊഴിവാക്കി വ്യാജ തെളിവു നൽകാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയവർക്കെതിരെ ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്ത് ഉന്നത ഗൂഢാലോചനയടക്കം അന്വേഷിക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്.

സ്വപ്നയെ ഉന്നതർക്ക് വേണ്ടി ജയിലിൽ എത്തി ഭീക്ഷണിപ്പെടിത്തിയ വർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന , ജയിലിൽ കുറ്റകരമായി പ്രവേശിക്കൽ , വ്യാജ തെളിവു നൽകാൻ ഭീഷണിപ്പെടുത്തൽ,വധ ഭീഷണി,പ്രേരണ എന്നീ കുറ്റങ്ങൾക്കൊപ്പം സ്ത്രീക്കെതിരായി അതിക്രമം നടത്തിയതിന് കേരള പോലീസ് ആക്റ്റിലെ വകുപ്പ് 119 പ്രകാരവും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ തിരുവനന്തപുരം സിറ്റി ഫോർട്ട് പോലീസ് സർക്കിൾ ഇൻസ്പെക്ടറോട് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എ.അനീസ ആണ് ഉത്തരവായിരിക്കുന്നത്. രാജ്യസുരക്ഷയെയും രാജ്യ സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്ന സ്വർണ്ണക്കള്ളക്കടത്തും ഡോളർ കടത്തും റിവേഴ്‌സ് ഹവാലയും ഉൾപ്പെട്ട കേസിൽ സംസ്ഥാന മന്ത്രിസഭയിലെ ഉന്നതരും സിനിമാ സൂപ്പർ താരവുമുൾപ്പെടെയുള്ള വമ്പൻ സ്രാവുകൾ ഉൾപ്പെട്ടതിനാൽ രാജ്യത്തിൻ്റെ വിശാല പൊതു താൽപര്യാർത്ഥം അഡ്വ. നെയ്യാറ്റിൻകര പി. നാഗരാജ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ് ഉണ്ടായത്. സംഭവം സംബന്ധിച്ച് ഡി ജി പി ക്കും ഫോർട്ട് സർക്കിൾ ഇൻസ്പെക്ടർക്കും പരാതി നൽകിയിട്ടും എൽ ഡി എഫ് സർക്കാരിൻ്റെ സ്വാധീനത്താൽ കേസെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് നാഗരാജ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ലൈഫ്മിഷൻ അഴിമതിയുടെ കേസന്വേഷണത്തിനെന്ന വ്യാജേന സ്വപ്നയിൽ നിന്ന് മൊഴിയെടുക്കാനെന്ന പേരിൽ സ്വപ്നയെ കണ്ട സംസ്ഥാന വിജിലൻസ് പോലീസുദ്യോഗസ്ഥരെയും ഇടതു പോലീസ് യൂണിയൻ ഭാരവാഹികളെയും അടക്കം സ്വപ്നയെ കാണിച്ച് തിരിച്ചറിയിച്ച് ചോദ്യം ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുല്ലാതാകുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിനകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ള സിസിറ്റിവി ഫൂട്ടേജ്, ഡിവിആർ (ഡിജിറ്റൽ വീഡിയോ റെക്കോർഡർ) ഹാർഡ് ഡിസ്ക് എന്നിവ പിടിച്ചെടുത്ത് കോടതി മുഖേന ഫോറൻസിക് പരിശോധന നടത്തണമെന്നും, പ്രതികൾ കൃത്യ സ്ഥലത്തേക്ക് വന്ന വാഹനങ്ങൾ , ഉപയോഗിച്ച ഫോണുകൾ എന്നിവ പിടിച്ചെടുക്കുകയും, ജയിലിലേക്ക് വന്ന ഇൻകമിംഗ് , ഔട്ട് ഗോയിംഗ് കോളുകൾ എന്നിവയുടെ സി. ഡി. ആർ (കാൾ ഡീറ്റെൽസ് റെക്കോഡ്) സർവ്വീസ് പ്രൊവൈഡേഴ്‌സിൽ നിന്നും ശേഖരിച്ച് അന്വേഷണം നടത്തണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

സ്വപ്നയെ ഭീഷണിപ്പെടുത്തിയ പ്രതികളെക്കൊണ്ട് ജയിലിൽ കുറ്റകരമായി പ്രവേശിപ്പിക്കൽ ,ഉന്നതരെ ഒഴിവാക്കി കള്ള തെളിവ് നൽകാൻ ഭീഷണിപ്പെടുത്തൽ , വധഭീഷണി ഉയർത്തുന്ന കുറ്റകരമായ ഭയപ്പെടുത്തൽ , സ്ത്രീക്കെതിരായ അതിക്രമം , പ്രേരണ എന്നീ കുറ്റകൃത്യങ്ങൾ ചെയ്യിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തവരും കൃത്യത്തിന് പ്രതികളെ പ്രചോദിപ്പിച്ചവരും സഹായിച്ചവരും കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ച് കൂട്ടായ്മ കൃത്യത്തിലുൾപ്പെട്ടവരുമായ മറ്റു പ്രതികൾക്കെതിരെയും കേസെടുക്കണമെന്നും ഹർജിയിൽ നാഗരാജ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 (ബി), 452 , 195 A , 506 (ii) , 109 , 34 , കേരള പോലീസ് നിയമത്തിലെ വകുപ്പ് 119 എന്നിവ പ്രകാരം കേസെടുക്കണമെന്നാണാവശ്യമാന് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. സ്വപ്നയെ ആണ് കേസിൽ ഒന്നാം സാക്ഷിയാക്കിയിട്ടുള്ളത്. ഹർജിയിൽ പറയുന്നത് ഇപ്രകാരമാണ്.

അഡ്വ. നെയ്യാറ്റിൻകര പി. നാഗരാജ് കോടതിൽ സമർപ്പിച്ച ഹർജി ഇങ്ങനെ.

ഹർജിയിലെ ഒന്നാം സാക്ഷിയായ സ്വപ്ന തിരുവനന്തപുരം മണക്കാട് പ്രവർത്തിക്കുന്ന UAE consulate ലെ Consel General ൻ്റെ മുൻ Secretary യും സംസ്ഥാന സർക്കാരിൻ്റെ IT Department ൽ operations Manager ഉം ആയി ജോലി ചെയ്തിരുന്നയാളുമാകുന്നു. smt. സ്വപ്ന പ്രഭ സുരേഷ് customs Commissionerate (Preventive) , Cochin 0 R 7/2020 നമ്പരായി രജിസ്റ്റർ ചെയ്ത gold smuggling case , Enforcement directorate Under Sec. 3 and 4 of PMLA (prevention of Money Launderiing Act 2002 പ്രകാരം രജിസ്റ്റ ചെയ്ത ഡോളർ കടത്ത് കേസ് , റിവേഴ്സ് ഹവാല കേസ് എന്നീ കേസുകളിൽ റിമാൻ്റ് പ്രതിയാണ്. COFEPOSA ചുമത്തി ഒരു വർഷത്തെ Preventive Detention ൽ ഉള്ള ഒരു detinue ആകുന്നു. ബഹു. എറണാകുളം ACJ MC ,PMLA കേസ് വിചാരണ ചെയ്യുന്ന സ്പെഷ്യൽ കോടതിയായ ബഹു. പ്രിൻസിപ്പൽ സെഷൻസ് കോടതി എന്നീ കോടതികളുടെ ജുഡീഷ്യൽ കസ്റ്റഡിയിൽ 2020 October മുതൽ അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാൻ്റ് പ്രതിയായി പാർപ്പിച്ചു വരുന്നതുമാകുന്നു. ഭവനരഹിതർക്ക് പാർപ്പിടം വച്ചു നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ ലൈഫ്മിഷൻ പദ്ധതിയിലെ അഴിമതി സിബിഐ അന്വേഷിച്ചു വരുന്നതുമാകുന്നു.

കുറ്റകൃത്യങ്ങളിലൂടെ ഉന്നതരായ King pins ആയ പ്രതികൾ സ്വരൂപിച്ച വകകൾ തിരുവനന്തപുരം SBI സിറ്റി ബ്രാഞ്ചിലെ സ്വപ്നയുടെ ലോക്കറിൽ നിന്നും കൊച്ചി NIA 64 ലക്ഷം രൂപയും 982. 5 ഗ്രാം സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുള്ളതാകുന്നു. കൂടാതെ ഫെഡറൽ ബാങ്കിൻ്റെ സ്റ്റാച്ച്യു ബ്രാഞ്ചിലെ സ്വപ്നയുടെ ലോക്കറിൽ നിന്നും 36, 50, 000 ടി proceeds of Crime ആയി പിടിച്ചെടുത്തിട്ടുള്ളതാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന് സ്വപ്ന യു ടെ നിയമനം അറിയാമായിരുന്നുവെന്നും UAE കൺസുലേറ്റും സംസ്ഥാന സർക്കാരുമായുള്ള point of Contact ശിവശങ്കർ |ASആണെന്നും ശിവശങ്കറെ 8 തവണ ഔദ്യോഗികമായും un official ആയി അനവധി തവണ സ്വപ്ന കണ്ടിരുന്നുവെന്നും കേരള CM (പിണറായി വിജയൻ) ൻ്റെ സാന്നിദ്ധ്യത്തിൽ 5 – 6 പ്രാവശ്യം ശിവശങ്കറെ സ്വപ്ന കണ്ടതായും 21 തവണ സ്വർണ്ണം കടത്തിയ കാര്യങ്ങളും മറ്റും എൻഫോഴ്സ്മെൻറ് ബഹു: എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച PMLA സെഷൻസ് കേസ് പ്രാഥമിക കുറ്റപത്രത്തിൽ പറയുന്നുണ്ട്. ടി കുറ്റപത്ര പകർപ്പ് 26 pages ഇതോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. [ Document No. P 1 for kind perusal ]. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുൻ I T സെക്രട്ടറി എം.ശിവശങ്കർ ടി കേസുകളിൽ കൂട്ടു പ്രതിയുമാകുന്നു. സ്വപ്ന ബഹു: എറണാകുളം JF MC’S മുമ്പാകെ ടി കേസുകളിൽ U/S 164 Cr PC പ്രകാരം 2020 നവംബർ അവസാനവാരം മുതൽക്ക് രഹസ്യ മൊഴി നൽകി വരുന്നതുമാകുന്നു. ലൈഫ്മിഷൻ അഴിമതി കേസിൽ വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ FERA ( Foreign Exchange Regulation Act) ലംഘനം നടന്നതിനാൽ സി ബി ഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ അന്വേഷണം സംസ്ഥാന സർക്കാരിലെ ഉന്നതരിലേക്ക് എത്തുമെന്ന് ഭയന്ന് ആഭ്യന്തര വിജിലൻസ് വകുപ്പ് മന്ത്രി സംസ്ഥാന VACB അന്വേഷണത്തിനുത്തരവിട്ടു. സിബിഐക്ക് പ്രതികളെ കുറ്റപ്പെടുത്തുന്ന incriminating evidence , records എന്നിവ കിട്ടും മുമ്പേ ചിലത് നശിപ്പിക്കപ്പെട്ടും മറ്റുള്ളവ സംസ്ഥാന വിജിലൻസ് പിടിച്ചെടുത്തു. സി ബി ഐ യെ കടത്തിവെട്ടി 2020 നവംബർ 2 ന് ടി ശിവശങ്കറിനെ അഞ്ചാംം പ്രതിയാക്കി. സി ബി ഐ കേസെടുക്കുംം വരെ ഉറക്കം നടിച്ചു കിടന്ന സ്റ്റേറ്റ് വിജിലൻസ് ഉദ്യോഗസ്ഥർ ഉന്നത ഗൂഢാലോചനയുടെ പൂർത്തീകരണമായിട്ടാണ് ഉന്നതരെ രക്ഷപ്പെടുത്തി കേസ് അട്ടിമറിക്കാനായി സട കുടഞ്ഞെണീറ്റത്. മുഖ്യമന്ത്രിയുടെ Addl. Secretary C.M.രവീന്ദ്രനെ ചോദ്യം ചെയ്യാനായി E D പല തവണ സമൻസ് നൽകിയിട്ടും പല പല കാരണങ്ങൾ പറഞ്ഞ് ഹാജരാകാതെ നാൾ നീട്ടി വരികയുമാകുന്നു.

  1. COFEPOSA Preventive detention ൽ ഒരു വർഷത്തേക്ക് jail Visitors ന് കർശന നിയന്ത്രണങ്ങളുള്ള Detinue ആയി അട്ടക്കുളങ്ങര വനിതാ ജയിലിൽ പാർപ്പിച്ചിട്ടുള്ള ടി സ്വപ്നയെ U / S 306 Cr PC പ്രകാരം ടി കേസുകളിൽ മാപ്പ് സാക്ഷിയാക്കാൻ പോകുന്നതായി മനസ്സിലാക്കിയ കേസിലുൾപ്പെട്ട സംസ്ഥാന മന്ത്രിസഭയിലെ ഉന്നതരായ രാഷ്ട്രീയ നേതാക്കൾ , ഭരണഘടനാ പദവി വഹിക്കുന്നവർ ഉൾപ്പെടെയുള്ള മറ്റു വമ്പൻ സ്രാവുകൾ എന്നിവർ തങ്ങൾക്കെതിരെ സ്വപ്ന രഹസ്യമൊഴി നൽകുന്ന പക്ഷം ഉണ്ടാകാനിടയുള്ള നിയമപരമായ ശിക്ഷ ഭയന്ന് തങ്ങളെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തി ടി കേസുകളിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ സ്വപ്ന വെളിപ്പെടുത്തരുതെന്നും അന്വേഷണ ഏജൻസികളുമായി സ്വപ്ന സഹകരിക്കരുതെന്നും ആവശ്യപ്പെട്ട് സ്വപ്നയെയും സ്വപ്നയുടെ കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തണമെന്നും മറ്റുമുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടി 2020 November 25 നും അതിന് മുമ്പുള്ള തീയതികളിലും തുടർച്ചയായി വനിതാ ജയിലിനുള്ളിൽ കുറ്റകരമായി അതിക്രമിച്ചു കടന്ന് പ്രവേശിച്ച് തങ്ങൾ ജയിൽ , പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് സ്വപ്നയെ സന്ദർശിക്കുകയും ടി സ്വർണ്ണക്കടത്ത് കേസ് , ഡോളർ കടത്ത് കേസ് , റിവേഴ്സ് ഹവാല കേസ് , ലൈഫ്മിഷൻ ഭവന പദ്ധതി അഴിമതി കേസ് എന്നിവയിൽ ഉൾപ്പെട്ട high authorities ലുള്ള വ്യക്തികളുടെ പേരുകളോ അവർക്കെതിരായ കുറ്റപ്പെടുത്തുന്ന തെളിവുകളോ ഒരു അന്വേഷണ ഏജൻസികളോടും വെളിപ്പെടുത്തരുതെന്നും അന്വേഷണ ഏജൻസികളുമായി ആയതിലേക്ക്സ ഹകരിക്കരുതെന്നും ആവശ്യപ്പെട്ട് false evidence നൽകാനായി പ്രതികൾ സ്വപ്നക്കും കുടുംബത്തിനും ക്ഷതി വരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും പ്രേരിപ്പിക്കുകയും ഭീഷണി ഉയർത്തുകയും ചെയ്ത് ക്രിമിനൽ ഗൂഢാലോചന , വ്യാജമായ തെളിവ് നൽകാൻ ഭീഷണിപ്പെടുത്തൽ , ടി കൃത്യങ്ങൾ ചെയ്യാൻ ജയിലിൽ കുറ്റകരമായി പ്രവേശിക്കൽ , പ്രേരണ , atrocities against woman എന്നീ ശിക്ഷാർഹമായ കുറ്റങ്ങൾ പ്രതികൾ മനസ്സാലെ ചെയ്തിട്ടുള്ളതാകുന്നു. പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടി സ്വപ്ന തനിക്ക് ജയിലിൽ ജീവന് സംരക്ഷണം നൽകണമെന്ന് പ്രാർത്ഥിച്ച് 8 – 12 – 2020ൽ ബഹു: എറണാകുളം Addl. CJ MCമുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാകുന്നു. തുടർന്ന് കോടതി സ്വപ്നക്ക് സുരക്ഷ നൽകാൻ സംസ്ഥാന ഡി.ജി പി യോട് ഉത്തരവിട്ടിട്ടുള്ളതുമാകുന്നു. സ്വപ്നയുടെ ഹർജി പകർപ്പും കോടതി ഉത്തരവും വെളിവാക്കുന്ന video News report പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. കോടതി നേരിട്ടോ പോലീസ് മുഖേനയോ അന്വേഷണം നടത്തി അട്ടക്കുളങ്ങര വനിതാ ജയിലിനുള്ളിലും പുറത്തും സ്ഥാപിച്ചിട്ടുന്ന 2020 ഒക്ടോബർ 1 മുതൽ December 10 വരെയുള്ള മുഴുവൻ CCTV ക്യാമറ footages , Hard disks എന്നിവ പിടിച്ചെടുത്തും , Jail records Search and Seize ചെയ്തും , ജയിലിൽ നിന്നുള്ള out going and incoming calls CDR എടുത്തും , ജയിൽ ഉദ്യോഗസ്ഥരെയടക്കം ചോദ്യം ചെയ്തും ലൈഫ്മിഷൻ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ ചെന്ന State Vigilance Police ഉദ്യോഗസ്ഥരെടക്കം ചോദ്യം ചെയ്തും പ്രതികളെ കണ്ടെത്തി പ്രതികളെ സ്വപ്നയെ കാണിച്ച് തിരിച്ചറിയിച്ച് അറസ്റ്റ് ചെയ്ത് custodiaI interrogation നടത്തി confession statements എടുത്ത് Sec.27 of Indian Evidence Act അനുശാസിക്കും പ്രകാരം discovery ചെയ്ത് പ്രതികൾ കൃത്യത്തിനുപയോഗിച്ച വാഹനങ്ങൾ , whats app Chat messages , email , instagram , ip address user id , Password എന്നിവ കണ്ടെത്തിയും Mobile phones , Laptop , head set , mike തുടങ്ങിയ material objects recovery നടത്തിയും Hi tech cell , cyber cell , forensic Science Labatory officials എന്നിവരുടെ സഹായത്തോടെ കൂടുതൽ ആഴത്തിലുള്ള അന്വേഷണം നടത്തി കൃത്യത്തിൻ്റെ ഗൂഢാലോചനയിലുൾപ്പെട്ട ഉന്നതരടക്കമുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകാൻ വേണ്ട നിയമ നടപടികൾ സ്വീകരിച്ച് നീതി ലഭ്യമാക്കി തരുമാറാകണമെന്നാനാണ് കേസിലെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button