കോവിഡ് രോഗ ബാധ കേരളത്തിൽ ഗുരുതരമായ വക്കിൽ.

കോവിഡ് രോഗ ബാധ കേരളത്തിൽ ഗുരുതരമായ വക്കിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പര്‍ക്കം വഴി 68 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 15 പേരുടെ ഉറവിടം അറിയാണ് കഴിഞ്ഞിട്ടില്ല. രോഗം ബാധിച്ചവരുടെ എണ്ണവും ചൊവ്വാഴ്ച ഏറ്റവും കൂടുതലായി. 272 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിക്കപ്പെട്ടത്.
സാധാരണയില്‍ നിന്ന് വ്യത്യസ്തമായ നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് മുഖ്യമന്ത്രി സൂചന നൽകിയത്. കുറെക്കൂടി ഗൗരവമായി കാര്യങ്ങള്‍ കാണണം. ഇപ്പോഴുള്ള നിയന്ത്രണങ്ങളും ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനും ക്വാറന്റൈനും റിവേഴ്‌സ് ക്വാറന്റൈനും ശക്തിപ്പെടുത്തിയാൽ രോഗ ബാധ നേരിടാന്‍ കഴിയൂ, സമ്പര്‍ക്ക വ്യാപനം രോഗിയുമായി പാലിക്കേണ്ട എല്ലാ കാര്യങ്ങളും പാലിക്കണം, സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോക്ഡൗൺ ആരംഭിച്ചതിനു ശേഷം അഞ്ചുലക്ഷത്തോളം പേർ ആണ് കേരത്തിലേക്ക് വന്നത്. 62.88 ശതമാനം പേർ രാജ്യത്തിനകത്തു നിന്നും വന്നവരാണ്. ആഭ്യന്തര യാത്രക്കാരിൽ 65 ശതമാനം പേരും വന്നത് റെഡ് സോണിൽ നിന്നാണ്. തിരിച്ചു വന്നവരിൽ ഏറ്റവും കൂടുതൽ മലപ്പുറത്തും, ഏറ്റവും കുറവ് വയനാട്ടിലുമാണ്. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പേർ വന്ന, തമിഴ്നാട്ടിൽ നിന്ന് 97,570 പേർ വന്നു. 88,031 പേർ കർണാടകയിൽ നിന്നും വന്നു. ആഭ്യന്തര യാത്രക്കാരുടെ 75 ശതമാനവും വന്നത് ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. യു.എ.ഇയിൽ നിന്ന് 89,749 പേർ മടങ്ങി എത്തിയെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.