

ജൂൺ മാസത്തിൽ മാത്രം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും ഇരട്ടിയെലേറെയാണ് വർധിച്ചത്. നാലു ലക്ഷത്തിനടുത്ത് കോവിഡ് രോഗികൾ ആണ് ജൂണിൽ മാത്രം രാജ്യത്ത് ഉണ്ടായത്. പന്ത്രണ്ടായിരത്തോളം ഇന്ത്യക്കാർ ജൂൺ മാസത്തിൽ മാത്രം ഇന്ത്യയിൽ മരണപെട്ടു. ഈ തോത് തുടർന്നാൽ ജൂലൈ അവസാനത്തോടെ രോഗികൾ പത്തുലക്ഷത്തിലേക്കും, മരണം മുപ്പതിനായിരത്തിലേക്കും എത്തും.
ജൂൺ ഒന്നിനാണ് അടച്ചിടൽ അവസാനിപ്പിച്ച് കേന്ദ്ര സർക്കാർ അൺലോക് ഒന്നിന് തുടക്കം കുറിക്കുന്നത്. ഇക്കാലയളവിൽ പ്രതിദിന രോഗികൾ 20,000 ത്തിനടുത്തെത്തി. പ്രതിദിന മരണം നാനൂറിലും അധികമായി. ഓരോ ആറു ദിവസം കൂടുമ്പോഴും ലക്ഷം രോഗികൾ വീതമാണ് ഇന്ത്യയിൽ ഇപ്പോൾ വർധിക്കുന്നത്. അൺലോക് ഒന്നിൽ രോഗികളും മരണവും വർധിച്ചതിനാൽ ജൂലൈ മുതലുള്ള അൺലോക് രണ്ടിൽ കാര്യമായ ഇളവ്
സർക്കാർ പ്രഖ്യാപിച്ചില്ല. പുതിയ രോഗികൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ഭൽറാം ഭാർഗവ, എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ, നിതി ആയോഗ് അംഗം ഡോ. വി കെ പോൾ എന്നിവരുമായി ചർച്ച നടത്തി.-മഹാരാഷ്ട്രയിൽ രോഗം ബാധിച്ച പൊലീസുകാർ 4810 ആയി. മരണം 59ഉം. 24 മണിക്കൂറിനിടെ 67 പൊലീസുകാർക്കും 53 ബിഎസ്എഫ് ജവാൻമാർക്കും കോവിഡ് ബാധിച്ചതായിട്ടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്ത് കോവിഡ് മരണം 17000 കവിഞ്ഞു. രോഗികളുടെ എണ്ണം 5.86 ലക്ഷമായി. 2,15,125 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 18,522 പുതിയ കോവിഡ് കേസുകളും 418 മരണവും റിപ്പോർട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 13,099 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 59.07 ശതമാനത്തിലെത്തി. തിങ്കളാഴ്‌ച 2.10 ലക്ഷം സാമ്പിൾ പരിശോധിച്ചു. ആകെ സാമ്പിൾ പരിശോധന 86 ലക്ഷം കടന്നിരിക്കുകയാണ്. മഹാരാഷ്ട്രയിൽ 4878 പുതിയ രോഗികളും 245 മരണവും. ആകെ 1,74,761 രോഗികളും 7855 മരണവും. തമിഴ്‌നാട്ടിൽ കോവിഡ് കേസുകൾ 90,000 കടന്നു. ചൊവ്വാഴ്‌ച 3949 കേസും 60 മരണവും. ആകെ മരണം 1201 ആയി. ചെന്നൈയിൽമാത്രം 2358 കേസും 42 മരണവും. നഗരത്തിലാകെ കേസുകൾ 58327. മരണം 885. കർണാടകത്തിൽ രോഗികളുടെ എണ്ണം 15000 കടന്നു. 947 പുതിയ കേസും 20 മരണവും ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
Post Your Comments