

നോക്കൂ ഈ കൊടും ക്രൂരത, ഇത് ഇന്ത്യയിലാണ്, നമ്മുടെ മണ്ണിലാണ്, കൊവിഡ് ബാധിച്ച് മരിച്ച മനുഷ്യ മൃതദേഹങ്ങളോട് ഈ കാട്ടുന്നത് കൊടും ക്രൂരതയല്ലേ?. എന്തിനീ അനാദരവ് ?. കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കുഴിവെട്ടി തള്ളുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മൃതുദേഹങ്ങളോട് അനാദരവ് കാട്ടികൊണ്ട് മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിയില്‍ തള്ളുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഡി.കെ ശിവകുമാറാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
മൃതദേഹത്തോട് അനാദരവ് കാണിക്കുകയാണെന്നും ദൃശ്യങ്ങള്‍ തന്നെ അസ്വസ്ഥപ്പെടുത്തുന്നെന്നും ഡികെ ശിവകുമാര്‍ ട്വിറ്ററിൽ പറഞ്ഞിരിക്കുന്നു. മനുഷ്യത്വ രഹിതമായ പ്രവൃത്തിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വലിയൊരു കുഴിയിലേക്ക് പി.പി.ഇ കിറ്റുകള്‍ ധരിച്ചെത്തിയ ആളുകള്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയിലേക്ക് തള്ളുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കര്‍ണാടകയിലെ ബെല്ലാരിയില്‍നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഡി.കെ ശിവകുമാര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇക്കാര്യത്തിൽ അഴിച്ചുവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ മഹാമാരിയെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നു.
Post Your Comments