CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

കൊ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ അ​ലോ​പ്പ​തി​ക്കൊ​പ്പം ആ​യു​ർ​വേ​ദ, ഹോ​മി​യോ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട രോ​ഗ​പ്ര​തി​രോ​ധ ചി​കി​ത്സ​ കൂടി നടക്കുമോ, അതോ ആ​യു​ർ​വേ​ദ​ക്കാ​രെ കൊ​ണ്ട് ഇം​ഗ്ലീ​ഷ് മ​രു​ന്നു​ക​ൾ കു​റി​പ്പി​ച്ച് രോ​ഗി​ക​ളു​ടെ മ​നോ​ധൈ​ര്യം കെടുത്തുമോ.

കേരളത്തിൽ കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഒരുക്കുന്ന കൊ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ (സി​എ​ഫ്എ​ല്‍ടി​സി) അ​ലോ​പ്പ​തി​ക്കൊ​പ്പം ആ​യു​ർ​വേ​ദ, ഹോ​മി​യോ ഡോ​ക്റ്റ​ർ​മാ​രെ​യും നിയമിക്കുകയാണ്. അ​ലോ​പ്പ​തി ഇതര ചികിത്സ വിഭാഗങ്ങളിലെ ഡോക്ടർമാരെ നിയമിക്കുന്ന കൊ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ അവർക്കുള്ള ജോലി എന്താണ്. ആ ​വി​ഭാ​ഗ​ത്തി​ൽ പെ​ട്ട രോ​ഗ​പ്ര​തി​രോ​ധ ചി​കി​ത്സ​ കൂടി നടക്കുമോ. അതോ മറ്റു വിഭാഗങ്ങളിലെ ​ഡോ​ക്റ്റ​ർ​മാ​ർ അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ കു​റി​ച്ചു കൊണ്ടുക്കേണ്ട അവസ്ഥയാണോ സർക്കാർ ഉണ്ടാക്കുന്നത്. പ്ര​ത്യേ​കി​ച്ചും, രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധ​ന​യ്ക്കും ന​ൽ​കി​വ​രു​ന്ന ആ​യു​ർ​വേ​ദ, ഹോ​മി​യോ മ​രു​ന്നു​ക​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് കാ​ണു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അത് അംഗീകരിക്കാനുള്ള നല്ല ബുദ്ധി സർക്കാരിന് ഉണ്ടാവുകയാണോ.
പ​ക​രം ആ​യു​ർ​വേ​ദ​ക്കാ​രെ കൊ​ണ്ട് ഇം​ഗ്ലീ​ഷ് മ​രു​ന്നു​ക​ൾ കു​റി​പ്പി​ച്ച് രോ​ഗി​ക​ളു​ടെ മ​നോ​ധൈ​ര്യം കെടുത്തരുത്. അതാണ് ലക്ഷ്യമെങ്കിൽ, ത​ങ്ങ​ൾ ആ​യു​സി​ൽ പ​ഠി​ക്കു​ക​യോ, പ​രി​ശീ​ലി​ക്കു​ക​യോ ചെ​യ്യാ​ത്ത മേ​ഖ​ല​യി​ലേ​ക്ക് ഇ​വ​രെ മാ​റ്റു​ന്ന​തി​ൽ ഒരൽപം പോലും ന്യായീകരിക്കാൻ ആവുന്നില്ല.


അലോപ്പതിക്കാരെ സവർണ്ണന്മാരായും ആ​യു​ർ​വേ​ദ, ഹോ​മി​യോ ഡോ​ക്റ്റ​ർ​മാ​ർ വെറും താഴ്ന്നവരായും കാണുന്ന സമീപന രീതിയാണ് മാറ്റേണ്ടത്. രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ആ​യു​ർ​വേ​ദ, ഹോ​മി​യോ, സി​ദ്ധ, യു​നാ​നി തു​ട​ങ്ങി​യ ചി​കി​ത്സാ​വി​ധി​ക​ൾ സ​ർ​ക്കാ​ർ ത​ന്നെ ശി​പാ​ർ​ശ ചെ​യ്യു​ന്നതാണ്. സ​ർ​ക്കാ​രി​ന്‍റെ അ​മൃ​തം പ​ദ്ധ​തി​യും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ആ​യു​ർ ഷീ​ൽ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ഇ​മ്മ്യൂ​ണി​റ്റി ക്ലി​നി​ക്കു​ക​ളും മ​റ്റും ഈ ​മേ​ഖ​ല​യി​ൽ നി​സ്തു​ല​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് നിലവിൽ ന​ട​ത്തി​ വരുന്നത്. എല്ലാ സ​ർ​ക്കാ​ർ ഡോ​ക്റ്റ​ർ​മാ​രു​ടെയും, സേ​വ​നം ഫ​സ്റ്റ് ലൈ​ൻ സെ​ന്‍റ​റു​ക​ളി​ലേ​ക്കു മാ​റ്റി​യാ​ൽ അ​മൃ​തം പ​ദ്ധ​തിയുടെ മരണമണിയാകും മുഴങ്ങുക. മാ​ത്ര​വു​മ​ല്ല, കൊ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ ആ​​യു​​ഷ് ഡോ​​ക്റ്റ​​ർ​​മാ​​ർ എ​ന്തു ചി​കി​ത്സ ന​ൽ​കു​മെ​ന്ന​തും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഏതായാലും, ആ​യു​ർ​വേ​ദ, ഹോ​മി​യോ ഡോ​ക്റ്റ​ർ​മാ​രെ​ അലോപ്പതി ഡോക്ടർമാരുടെ പരിചാരകരാക്കുന്നത് ശരിയല്ല. അത് അംഗീകരിക്കാനും ആവില്ല.

കൊ​വി​ഡ് പോ​സി​റ്റീ​വാ​യ കേ​സു​ക​ളി​ല്‍ പ്ര​ക​ട​മാ​യി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​രെ​യും നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രെ​യു​മാ​ണ് സി​എ​ഫ്എ​ല്‍ടി​സി​ക​ളി​ല്‍ കി​ട​ത്തി ചി​കി​ത്സി​ക്കുന്നത്. ഏ​താ​ണ്ട് 750 സി​എ​ഫ്എ​ല്‍ടി​സി​ക​ളി​ലാ​യി എ​ഴു​പ​തി​നാ​യി​ര​ത്തി​ലേ​റെ രോ​ഗി​ക​ളെ ഒ​രേ സ​മ​യം കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഇപ്പോൾ ശ്രമിച്ചു വരുന്നത്. ഇതിനായി ഇപ്പോൾ തന്നെ 200 സെ​ന്‍റ​റു​ക​ളി​ലാ​യി 300 ഡോ​ക്റ്റ​ര്‍മാ​രെ​യും 600 ന​ഴ്സു​മാ​രെ​യും നൂ​റോ​ളം മ​റ്റ്‌ ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ചി​രിക്കുകയാണ്. രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം വ​രെ ഒ​പി, ടെ​ലി​മെ​ഡി​സി​ന് ആ​വ​ശ്യ​മാ​യ ലാ​ൻ​ഡ് ലൈ​നും ഇ​ന്‍റ​ര്‍നെ​റ്റ് സൗ​ക​ര്യ​ങ്ങ​ളും, ആം​ബു​ല​ന്‍സ്, വെ​ള്ള​വും വൈ​ദ്യു​തി​യും ഭ​ക്ഷ​ണ​വും ഉൾപ്പടെയുള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് സി​എ​ഫ്എ​ല്‍ടി​സി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തുന്നത്. എ​ന്നാ​ൽ ഇ​വി​ടെ അ​ലോ​പ്പ​തി ചി​കി​ത്സ മാ​ത്ര​മാ​ണ് ന​ൽ​കു​ക എ​ന്നാ​ണ് ഇതുവരെയുള്ള വിവരം.
കോവിഡിന്റെ നിലവിലുള്ള സാഹചര്യത്തിൽ പ​ര​മ്പ​രാ​ഗ​ത ചി​കി​ത്സാ​വി​ധി​ക​ൾ കൂ​ടി ഉ​ൾ​ക്കൊ​ള്ളു​ന്ന സ​മീ​പ​നം സ്വീ​ക​രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.​ വി​​ദേ​​ശ​​ത്തു നി​​ന്നും ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നും നാ​ട്ടി​ലെ​​ത്തി ക്വാ​​റ​​ന്‍റൈ​​നി​​ൽ ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​രാ​യ ഒ​രു ല​ക്ഷം പേ​രി​ൽ രോ​ഗ​ബാ​ധി​ത​രാ​യ​ത് 371 പേ​ർ മാ​ത്ര​മാ​ണ് എന്ന സത്യം സം​സ്ഥാ​ന സ​ർ​ക്കാ​ർ തന്നെയാണ് പറഞ്ഞിട്ടുള്ളത്. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടു വാ​ർ​ഡു​ക​ളി​ൽ ക്വാ​​റ​​ന്‍റൈ​​നി​​ലാ​യി​രു​ന്ന 107 പേ​രും ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നു ക​ഴി​ച്ച് നെ​ഗ​റ്റീ​വാ​യ​ വസ്തുതയും കണ്ണടച്ച് കളയാൻ ശ്രമിക്കരുത്. കൊ​വി​ഡ് ഭേ​ദ​പ്പെ​ടു​ത്താ​നോ, കോവിഡിനുള്ള മരുന്നായോ ഇമ്മ്യൂൺ ബൂസ്റ്ററുകൾ ഉപയോഗിക്കേണ്ട. മനുഷ്യന്റെ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും രോ​ഗ​ത്തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കാ​നും സാ​ധി​ക്കു​മെ​ങ്കി​ൽ അ​ത്ത​രം ചി​കി​ത്സ​ക​ൾ പ​രീ​ക്ഷി​ക്കു​വാൻ ഇനിയും മടിക്കുന്നത്, ആർക്കുവേണ്ടിയാണ്. ആരെ തോൽപ്പിക്കാൻ വേണ്ടിയാണ്.ആരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്. ഒരു രൂപ മാത്രം വില വരുന്ന മരുന്ന് കൊണ്ട് ഒരാൾക്ക് രോഗം പിടിപെടാതെ ചെറുക്കാനായാൽ അതൊരു പുണ്ണ്യമാണെന്നെകിലും കരുതേണ്ടേ. മ​റ്റു ചി​ല പ്രത്യേക താ​ത്പ​ര്യ​ങ്ങളുടെ പേരിൽ രോഗം പിടിപെടാതെ ചെറുക്കാനുപകരിക്കുമെന്ന് കാലം തെളിയിക്കപെട്ട മരുന്നുകളെ തള്ളിക്കളയുകയല്ല വേണ്ടത്. അലോപ്പതിമാത്രമാണ് ചികിത്സ വിജയം എന്ന ദാർഢ്യം ആണ് വലിച്ചെറിയേണ്ടത്. ആ​യു​ർ​വേ​ദ, ഹോ​മി​യോ, സി​ദ്ധ, യു​നാ​നി തു​ട​ങ്ങി​യ ചി​കി​ത്സാ​വി​ധി​ക​ൾ സ​ർ​ക്കാ​ർ ത​ന്നെ ശി​പാ​ർ​ശ ചെ​യ്യു​ന്നതാണെന്ന സത്യം മറന്ന് കളയരുത്.
വള്ളിക്കീഴൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button