

കേരളത്തിൽ സമ്പര്‍ക്കത്തിലൂടെ ഉള്ള കൊവിഡ് രോഗികള്‍ കൂടിയത് ആശങ്ക വർധിപ്പിക്കുകയാണ്. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ 302 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കേരളത്തിൽ രോഗം ബാധിച്ചത്.ജൂലൈ ഒന്നിന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 13 പേര്‍ക്ക് ആണ്. രണ്ടാം തിയതി 14 പേര്‍ക്കാണ് രോഗം പകര്‍ന്നത്. മൂന്നാം തീയതി 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. നാലാം തിയതി 17പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതെങ്കില്‍ അഞ്ചിന് 38 പേര്‍ക്കായി. 35 പേര്‍ക്ക് ആറിന് രോഗബാധ കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 158 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ജവാന്മാരും അര്‍ദ്ധ സൈനികരുമായി 14 പേര്‍ക്കും ബുധനാഴ്ച രോഗബാധ ഉണ്ടായി. സമ്പര്‍ക്കത്തിലൂടെ രോഗബാധ വര്‍ദ്ധിച്ചതോടെ സൂപ്പര്‍ സ്പ്രഡ് ഒഴിവാക്കുന്നതിനായി ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി കൊണ്ടാണ് മുന്നോട്ട് പോകുന്നത്.
സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശനനടപടികള്‍ സ്വീകരിക്കും. രോഗ വ്യാപനം കൂടിയ ഇടങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. കന്യാകുമാരി ഉള്‍പ്പെടെ തമിഴ്നാടില്‍നിന്നുള്ളവര് ചികിത്സക്കായി എത്തുന്നതിനാല്‍ ആശുപത്രികളില്‍ പ്രത്യേക ഒപി തുടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം വന്നാല്‍ പെട്ടെന്ന്ഗുരുതരമാകുമെന്നതിനാല്‍ വയോജനങ്ങള്‍, ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ ഈ വിഭാഗങ്ങളിലുള്ളവര്‍ റിവേഴ്‌സ് ക്വാറന്‍റൈന്‍ സ്വീകരിക്കണമെന്നും നിർദേശിച്ചിരിക്കുകയാണ്.
Post Your Comments