

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായി കസ്റ്റംസ് മൂന്നു ദിവസങ്ങളായി തേടിയിട്ടും കിട്ടാത്ത സ്വപ്ന സുരേഷ് ഹൈക്കോട തിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇ-ഫയലിങ്ങിലൂ ടെയാണ് ബുധനാഴ്ച വൈകീട്ടോടെ സ്വപ്ന മുൻകൂർ ജാമ്യാപേക്ഷ നൽകിയി രിക്കുന്നത്. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കുമെന്ന്നാണ് വിവരം.
ഇതിനിടെ, നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയതിൽ യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയില്‍ വൈരുധ്യമുണ്ട്. അറ്റാഷെക്ക് നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഇയാളുടെ മൊഴിയെടുക്കാൻ കേന്ദ്ര പരോക്ഷ ബോര്‍ഡിനോട് കസ്റ്റംസ് അനുമതി തേടിയിരി ക്കുകയാണ്. അറ്റാഷെയുടെ പേരിലാണ് ബാഗേജ് എത്തിയത്. അറ്റാഷെ ഒപ്പിട്ട കത്താണ് പിടിയിലായ സരിത് ബാഗേജ് ക്ലിയറന്‍സിനായി നല്‍കിയത്.
അതേസമയം, സ്വപ്ന സുരേഷിനായി കസ്റ്റംസ് മൂന്നു ദിവസങ്ങളായി അന്വേഷണം നടത്തി വരുകയാണ്. ഇവർ തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് അന്വേഷണ സംഘം കണക്ക് കൂട്ടുന്നത്. ഉന്നതങ്ങളിലെ സ്വാധീനം ആണ് ഇവർക്ക് സംരക്ഷ കവചം ഒരുക്കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സ്വപ്ന രാജ്യം വിടാൻ സാധ്യത കാണുന്നില്ല. ഇവർ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ സംശയിക്കുന്നുണ്ട്. തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇവർക്കായി പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിഭാഗത്തിന്റെ നിരീക്ഷണവുമുണ്ട്. ജാമ്യാപേക്ഷയിൽ കോടതിയുടെ തീരുമാനം പ്രതികൂലമായാൽ സ്വപ്ന സുരേഷ് കീഴടങ്ങിയേക്കുമെന്നും അഭ്യൂഹങ്ങൾ പരന്നിട്ടുണ്ട്.
സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായതാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. സ്വപ്നയുടെ സുഹൃത്ത് സന്ദീപ് നായരും, ഒരുമിച്ചാണ് ഒളിവിൽ പോയിരിക്കുന്നതെന്നതിനും സൂചനകൾ ഉണ്ട്. സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ്
ചോദ്യം ചെയ്തിരുന്നു. നയതന്ത്ര ബാഗിൽ 30 കിലോ സ്വർണ്ണം പിടിച്ചെടുത്തിട്ട് 4 ദിവസം പിന്നിട്ടിരിക്കുകയാണ്. മുഖ്യ ആസൂത്രിക സ്വപ്നാ സുരേഷ് എവിടെ എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നു. തലസ്ഥാന നഗരി അരിച്ചുപെറുക്കി കസ്റ്റംസ് പരിശോധിച്ചിട്ടും ഫലം കിട്ടാത്തത് ഉന്നതങ്ങളിൽ ബന്ധമുള്ളവർ സംരക്ഷകരായി ഉള്ളതിനാലാണെന്നാണ് ആരോപണം ഉയരുന്നത്. ഒളിവിൽ പോയ ആദ്യ ദിവസം സ്വപ്ന ഫേസ് ബുക്കിലെ കമന്റ് ബോസ്ക്സിൽ, എന്തിനും കൂടെ ഉള്ളത് കേരളം ഭരണമല്ലേ എന്ന കമെന്റിനു എന്തേലും സംശയമുണ്ടോ എന്നാണ് സ്വപ്ന തിരികെ ചോദിച്ചിരുന്നത്.

Post Your Comments