

പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് വീണ്ടും വൻ വർധനവ് ഉണ്ടാവുകയാണ്. രാജ്യത്ത് രോഗം ബാധിക്കുന്നവരുടെ എണ്ണവും കൂടിക്കൊണ്ടേയിരിക്കുകയാണെന്നാണ്, ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,922 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതിൽ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 418 മരണവും രാജ്യത്ത് നടന്നു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 14894 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയമാണ് ഏറ്റവും പുതിയ കൊവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 4.7 ലക്ഷം കവിഞ്ഞിരിക്കുകയാണ്.
24 മണിക്കൂറിനിടെ 16,922 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,73,105 ആയി. ഇതില്‍ നിലവില്‍ 1,86,514 പേര്‍ ചികിത്സയിലുണ്ട്. 2,71,696 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു. അതേസമയം, രോഗം മൂലം 14,476 പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്. രാജ്യത്ത് ബുധനാഴ്ച മാത്രം 2,07,8715 കൊവിഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്ത് മൊത്തം നടത്തിയ കൊവിഡ് പരിശോധന 75 ലക്ഷം കവിഞ്ഞു. കൃത്യമായ കണക്കുകള്‍ അനുസരിച്ച് 75,60,7821 പേരുടെ പരിശോധനയാണ് ഇതുവരെ നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആണ് ഈ വിവരം പുറത്ത് വിട്ടത്.
കൊവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്. ട്രെയിന്‍, മെട്രോ സര്‍വീസുകള്‍ അനുവദിക്കേണ്ടതില്ലെന്നും ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂലൈ 31 വരെ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ലെന്നാണ് ഇത് സൂചന നൽകുന്നത്. ജൂലൈ 31 വരെ സ്‍കൂളുകളും കോളേജുകളും അടച്ചിടും. കൊവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച നിലവിലെ ലോക്ക് ഡൗണ്‍ പശ്ചിമ ബംഗാളില്‍ അവസാനിക്കുന്നത് ജൂണ്‍ 30-നാണ്. രാജ്യത്ത് അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ അഥവാ അണ്‍ലോക്ക് 1 അവസാനിക്കുന്നതും ജൂണ്‍ 30-നാണ്.
Post Your Comments